Post Office Recurring Deposit: ആഹാ കൊള്ളാലോ കളി! പലിശയായി മാത്രം 3 ലക്ഷം, അപ്പോള്‍ എത്ര നിക്ഷേപിക്കണം?

Post Office Recurring Deposit Benefits: വലിയ അപകട സാധ്യതകളെയൊന്നും അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കാവുന്നതാണ്. അക്കൂട്ടത്തില്‍ ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍. കൃത്യമായ ഇടവേളകളില്‍ നിശ്ചിത സമയത്തേക്ക് പണം നിക്ഷേപിക്കുന്ന സംവിധാനമാണിത്.

Post Office Recurring Deposit: ആഹാ കൊള്ളാലോ കളി! പലിശയായി മാത്രം 3 ലക്ഷം, അപ്പോള്‍ എത്ര നിക്ഷേപിക്കണം?

പ്രതീകാത്മക ചിത്രം

Updated On: 

06 May 2025 15:25 PM

സാധാരണക്കാരായ ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതികള്‍ക്കെല്ലാം തന്നെ മികച്ച പലിശയാണ് ലഭിക്കുക എന്നതും പ്രത്യേകതയാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്താവുന്നതാണ്.

വലിയ അപകട സാധ്യതകളെയൊന്നും അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കാവുന്നതാണ്. അക്കൂട്ടത്തില്‍ ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍. കൃത്യമായ ഇടവേളകളില്‍ നിശ്ചിത സമയത്തേക്ക് പണം നിക്ഷേപിക്കുന്ന സംവിധാനമാണിത്.

പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയറാവുകയാണെങ്കില്‍ എട്ട് ലക്ഷം രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. 6.7 ശതമാനം വാര്‍ഷിക പലിശയാണ് ആര്‍ഡി നല്‍കുന്നത്.

പ്രതിമാസം 5,000 രൂപ വെച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 3 ലക്ഷം രൂപയാണ്. എന്നാല്‍ 6.7 ശതമാനം പലിശ നിരക്കില്‍ 56,830 രൂപ ലഭിക്കുമ്പോള്‍ ആകെ സമ്പാദ്യം 3,56,830 രൂപ. അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങളുടെ ആര്‍ഡിയുടെ കാലാവധി നീട്ടാന്‍ സാധിക്കുന്നതാണ്.

അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് 6 ലക്ഷം രൂപ. ഇതിനോടൊപ്പം പലിശ കൂടി ചേര്‍ക്കുമ്പോള്‍ 2,54,272 രൂപ. അങ്ങനെ നിങ്ങളുടെ സമ്പാദ്യം ആകെ 8,54,272 രൂപയായിരിക്കും.

Also Read: Personal Loan: പേഴ്‌സണല്‍ ലോണ്‍ ശമ്പളക്കാര്‍ക്ക് മാത്രമുള്ളതല്ല; ഇവര്‍ക്കും ലോണ്‍ ലഭിക്കും

കൂടാതെ വായ്പ എടുക്കാനും നിങ്ങള്‍ക്ക് ഈ പദ്ധതി വഴി സാധിക്കും. നിങ്ങള്‍ നിക്ഷേപിച്ച 50 ശതമാനം വരെ തുക വായ്പയായി പിന്‍പലിക്കാന്‍ സാധിക്കുന്നത്. ഈ വായ്പയ്ക്ക് 8 ശതമാനത്തോളം പലിശയും ഈടാക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്