EPF balance check: പിഎഫ് ബാലൻസ് അറിയണോ? ഒരു മിസ്ഡ് കോൾ മതി, നിങ്ങൾ ചെയ്യേണ്ടത്…
EPF balance Check with missed call: പിഎഫ് ബാലൻസ് തുക പരിശോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്. മിസ്ഡ് കോളിലൂടെ നമ്മുടെ പിഎഫ് ബാലൻസ് അറിയാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കിയാലോ...

പ്രതീകാത്മക ചിത്രം
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). സംഘടിത മേഖലയിലെ ജീവനക്കാർക്കായി സർക്കാർ സ്ഥാപിച്ച സമ്പാദ്യ പദ്ധതിയാണിത്. പിഎഫ് ബാലൻസ് തുക പരിശോധിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇന്റർനെറ്റിന്റെ സഹായത്തോടെയും അല്ലാതെയും ബാലൻസ് പരിശോധിക്കാവുന്നതാണ്. ഒരു മിസ്ഡ് കോളിലൂടെ നമ്മുടെ പിഎഫ് ബാലൻസ് അറിയാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കിയാലോ…
മിസ്‌ഡ് കോൾ
യുഎഎൻ (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ആക്‌റ്റിവേറ്റ് ചെയ്യുകയും വേണം.
കൂടാതെ യുഎഎൻ-നായി കെവൈസി പൂർത്തിയാക്കിയിട്ടുമുണ്ടെങ്കിൽ, ഒരു മിസ്ഡ് കോൾ നൽകി ഇപിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ്.
ഇതിനായി യുഎഎൻ ൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.
രണ്ട് റിങ്ങിനു ശേഷം കോൾ ആട്ടോമാറ്റിക്കായി ഡിസ്‌കണക്ട് ആകും. കുറച്ച് സമയത്തിന് ശേഷം ബാലൻസ് വിവരങ്ങൾ ലഭ്യമാകുന്നതാണ്.
എസ്എംഎസ്
മിസ്ഡ് കോളിന് പുറമേ എസ്എംഎസ് അയച്ചുകൊണ്ടും പിഎഫ് ബാലൻസ് പരിശോധിക്കാം. കീപാഡ് ഫോൺ ഉപയോഗിക്കുന്നവർക്കും ഈ വഴി ഫലപ്രദമാണ്.
അതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന സന്ദേശം അയയ്‌ക്കുക.
ഇവിടെ നിങ്ങളുടെ ഭാഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. EPFOHO UAN ENG എന്നതിലെ ENG ഇംഗ്ലീഷ് ഭാഷയെ സൂചിപ്പിക്കുന്നു.
അതുപോലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ സേവനം ലഭ്യമാണ്.
മലയാളത്തിനായി EPFOHO UAN എന്നതിനോടൊപ്പം MAL എന്ന് ചേർക്കുക.