AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Money Saving Tips: ശമ്പളം കുറവാണെന്ന പേടി വേണ്ടാ, പണം സൂക്ഷിക്കാന്‍ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ

How To Save Money: ഇങ്ങനെയൊക്കെ മുന്നോട്ട് പോയാല്‍ മതിയോ? ജീവിതത്തില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടായി പണം സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. എത്ര തുക നിക്ഷേപിക്കുന്നു എന്നതില്ല കാര്യം

Money Saving Tips: ശമ്പളം കുറവാണെന്ന പേടി വേണ്ടാ, പണം സൂക്ഷിക്കാന്‍ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Peter Dazeley/Getty Images Creative
shiji-mk
Shiji M K | Published: 01 Jul 2025 16:02 PM

ശമ്പളം വളരെ കുറവാണല്ലേ? ഇന്നത്തെ തലമുറയുടെ വലിയ പ്രശ്‌നം അത് തന്നെയാണ്. ജോലിഭാരം വേണ്ടുവോളം ഉണ്ടെങ്കിലും ശമ്പളം കുറവായിരിക്കും. കടം വാങ്ങിച്ചായിരിക്കും ഇവരില്‍ ഭൂരിഭാഗം ആളുകളും ജീവിതം മുന്നോട്ട് നീക്കുന്നത്. ശമ്പളം കുറവായതിന്റെ പേരില്‍ പണം സമ്പാദിക്കാത്തവരും നിരവധിയാണ്.

എന്നാല്‍ ഇങ്ങനെയൊക്കെ മുന്നോട്ട് പോയാല്‍ മതിയോ? ജീവിതത്തില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്മാര്‍ട്ടായി പണം സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. എത്ര തുക നിക്ഷേപിക്കുന്നു എന്നതില്ല കാര്യം. ചെറിയ തുക മാറ്റിവെക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.

പണം മാറ്റിവെക്കാനായി എന്തെല്ലാം ചെയ്യാം

പുറത്തുനിന്നുള്ള ഭക്ഷണം കുറയ്ക്കാം- പുറത്ത് നിന്നുള്ള ഭക്ഷണങ്ങളോട് ഇന്ന് ആളുകള്‍ക്ക് വലിയ താത്പര്യമാണ്. എന്നാല്‍ നമ്മുടെ കീശ കാലിയാക്കുന്ന നടപടി കൂടിയാണിത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവര്‍ ചെറിയ ഹോട്ടലുകളെ സമീപിക്കുന്നതാകും ഉചിതം. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

ആവശ്യമായവ മാത്രം- ഓരോ ആഴ്ചയുടെ തുടക്കത്തിലും മെനു തയാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ആവശ്യമെന്ന് കരുതുന്നത് മാത്രം തിരഞ്ഞെടുക്കുക.

പൊതുഗതാഗതം ഉപയോഗിക്കാം- ജോലി സ്ഥലത്തേക്ക് പോകുന്നതിന് പൊതുഗതാഗതം ഉപയോഗിക്കാവുന്നതാണ്. ഇത് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയില്‍ പണം ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും.

Also Read: NPS: മാസം 1.30 ലക്ഷം രൂപ പെന്‍ഷന്‍ വേണോ? നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ

ഓണ്‍ലൈന്‍ പേയ്‌മെന്റ്- ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ എന്നിവയും ആവശ്യത്തിന് മാത്രം മതി. ആവശ്യത്തിന് പണം കയ്യില്‍ സൂക്ഷിക്കുക. ഇത് പണം കൂടുതല്‍ ചിലവാകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും.