PF Accounts Merge: ഒന്നിലധികം പിഎഫ് അക്കൗണ്ടുകൾ ഉണ്ടോ? സംയോജിപ്പിക്കാനായി ചെയ്യേണ്ടത് ഇത്ര മാത്രം

How to merge PF accounts online: ഒന്നിലധികമുള്ള പിഎഫ് അക്കൗണ്ടുകൾ ഭാവിയിൽ പിഴവുകൾക്കും പണം കൈപ്പറ്റുന്നതിൽ തടസ്സങ്ങൾക്കും കാരണമാകാം. അതിനാൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് എല്ലാ അക്കൗണ്ടുകളും സംയോജിപ്പിക്കുന്നതാണ് നല്ലത്.

PF Accounts Merge: ഒന്നിലധികം പിഎഫ് അക്കൗണ്ടുകൾ ഉണ്ടോ? സംയോജിപ്പിക്കാനായി ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതീകാത്മക ചിത്രം

Updated On: 

30 May 2025 14:29 PM

ജോലി മാറുന്നതിനനുസരിച്ച്, ഓരോ വ്യക്തിക്കും ഒന്നിലധികം പിഎഫ് അക്കൗണ്ടുകളും ഉണ്ടാകുന്നു. ഇത് ഭാവിയിൽ പിഴവുകൾക്കും പണം കൈപ്പറ്റുന്നതിൽ തടസ്സങ്ങൾക്കും കാരണമാകാം. അതിനാൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് എല്ലാ അക്കൗണ്ടുകളും സംയോജിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ എങ്ങനെ ലയിപ്പിക്കാമെന്ന് നോക്കാം,

പിഎഫ് അക്കൗണ്ടുകൾ ഓൺലൈനായി ലയിപ്പിക്കേണ്ട വിധം

യു.എ.എൻ (UAN) സജീവമാക്കുക

ഇപിഎഫ്ഒയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

UAN, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഓൺലൈൻ സർവീസസ് എന്ന മെനുവിൽ വൺ മെമ്പർ – വൺ ഇപിഎഫ് അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

പുതിയ പി.എഫ് അക്കൗണ്ട് (present account) തിരഞ്ഞെടുക്കുക.

പഴയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ചേർക്കുക (Old PF Accounts Details)

പഴയ ജോലി ഡീറ്റെയിൽസ് (Previous Employer Details) നൽകുക.

വിവരങ്ങൾ ശരിയായി നല്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക

ശരിയാണെങ്കിൽ “Get OTP” ക്ലിക്ക് ചെയ്ത്, മൊബൈൽ ഒ.ടി.പി വഴി വെരിഫൈ ചെയ്ത് സബ്മിറ്റ് ചെയ്യുക.

അപേക്ഷ സമർപ്പിച്ചതിന് ശേഷം ട്രാക്ക് ക്ലൈം സ്റ്റാറ്റസ് (Track Claim Status ) സെക്ഷൻ ഉപയോഗിച്ച് നിലവിലുള്ള അവസ്ഥ പരിശോധിക്കുക.

ഓർമ്മിക്കേണ്ട കാര്യങ്ങൾ

അക്കൗണ്ടുകൾ സംയോജിപ്പിക്കുന്നതിന് ഇപിഎഫ്ഒ ഓഫീസ് നേരിട്ട് സന്ദർശിക്കേണ്ടതില്ല.

നിങ്ങളുടെ ആധാർ യു.എ.എന്നുമായി സീഡ് ചെയ്തിരിക്കണം.

‘ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്’ ന് കീഴിൽ ട്രാൻസ്ഫറുകൾ ഓൺലൈനായി ട്രാക്ക് ചെയ്യാൻ സാധിക്കും.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി