ITR Filing: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടുമോ?
How to File ITR: നിലവിലുള്ള സമയപരിധി അനുസരിച്ച് ജൂലൈ 31 വരെയാണ് പിഴയില്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുക. ഡിസംബര്‍ 31 വരെ പിഴയോടുകൂടിയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്നതാണ്.

TV9 Bharatvarsh Image
2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി അധികം ദിവസം ബാക്കിയില്ല. ജൂലൈ 31ന് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ പിഴയടക്കേണ്ടതായി വരും. ഈ സമയത്ത് പലര്‍ക്കുമുണ്ടാകുന്ന ഒരു സംശയമാണ് സമയപരിധി നീട്ടി നല്‍കുമോ എന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ മൂലം നിരവധിപേര്‍ക്ക് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. തകരാറിനെതിരെ വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രം സമയപരിധി നീട്ടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read: ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
നിലവിലുള്ള സമയപരിധി അനുസരിച്ച് ജൂലൈ 31 വരെയാണ് പിഴയില്ലാതെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുക. ഡിസംബര്‍ 31 വരെ പിഴയോടുകൂടിയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്നതാണ്.
പിഴ നല്‍കേണ്ടത്
വാര്‍ഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവരാണെങ്കില്‍ 5000 രൂപയും അഞ്ച് ലക്ഷത്തിന് താഴെയുള്ളവര്‍ 1000 രൂപയുമാണ് പിഴയായി നല്‍കേണ്ടി വരിക.
അപേക്ഷിക്കേണ്ട വിധം
- ഓരോ നികുതിദായകന്റെയും വരുമാനത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് വ്യത്യസ്ത ഫോമുകളുണ്ട്.
- ഐടിആര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ഫോമുകളില്‍ ഏതാണ് ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് വേണ്ടതെന്ന് ഉറപ്പുവരുത്തുക.
- ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഫോം 16 ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍ തുടങ്ങി വേണ്ട രേഖകളെല്ലാം കയ്യില്‍ കരുതണം.
- ടാക്‌സ് ക്രെഡിറ്റ് രേഖ ക്രോസ് ചെക്ക് ചെയ്യേണ്ടതാണ്. എല്ലാ ടിഡിഎസും നികുതി പേയ്‌മെന്റുകളും കൃത്യമായി ഇതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.
- വരുമാനത്തിന്റെ വിവരങ്ങള്‍ കൃത്യമായി കാണിച്ചിരിക്കണം. ശമ്പളം, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ തുടങ്ങിയുള്ള എല്ലാ വരുമാനങ്ങളും വെളിപ്പെടുത്തണം. ഇവയില്‍ ഏതെങ്കിലും വിട്ടുപോകുന്നത് പിഴയ്ക്ക് കാരണമാകും.
- 80സി, 80ജി എന്നിവ പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതും വ്യക്തമാക്കണം.
- ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ വെരിഫൈ ചെയ്യാന്‍ മറക്കരുത്. ആധാര്‍ ഒടിപി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇ വെരിഫൈ ചെയ്യാന്‍ സാധിക്കും.