Kerala Budget 2025 : ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കെ ഹോംസാക്കി വരുമാനം നേടാം, പദ്ധതി ആദ്യം ഇവിടെ

Kerala Budget 2025 K Homes Project: ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ആദ്യം പദ്ധതി ആരംഭിക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Kerala Budget 2025 : ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കെ ഹോംസാക്കി വരുമാനം നേടാം, പദ്ധതി ആദ്യം ഇവിടെ

Kn Balagopal

Updated On: 

07 Feb 2025 12:04 PM

സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിലാണ് ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ നിർണായക പ്രഖ്യാപനം.

ഇതിലൂടെ വീട്ടുടമകൾക്ക് വരുമാനം നേടാം. ഇതിനൊപ്പം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താമെന്നും ധനമന്ത്രി പറഞ്ഞു. നടത്തിപ്പിന്റെ ഭാ​ഗമായി ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ആദ്യം പദ്ധതി ആരംഭിക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Also Read:എന്താണ് സംസ്ഥാന ബജറ്റിലെ ആ ജനപ്രിയ പ്രഖ്യാപനം, കേരളം പ്രതീക്ഷയിൽ

അതേസമയം തിരുവനന്തപുരം മെട്രോയുടെ പ്രാംരഭ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും.ഉൾനാടൻ ജല​ഗതാ​ഗതത്തിന് 500 കോടി രൂപ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു. തെക്കൻ കേരളത്തിൽ കപ്പൽ ശാല ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ സ​ഹായം തേടുമെന്നും മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം