Today Gold Rate: അക്ഷയ തൃതീയയിൽ ബ്രേക്കിട്ട് സ്വർണം; ഇന്നത്തെ നിരക്കറിയാം
Today Gold Rate: ഏപ്രിൽ 12നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 രൂപ കടക്കുന്നത്. പതിനഞ്ചാം തീയതി വീണ്ടും ആറായിരത്തിലേക്ക് എത്തിയെങ്കിലും പിന്നീട് വലിയൊരു കുതിപ്പായിരുന്നു.

Gold Rate
അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 71,840 രൂപയാണ്. തിങ്കളാഴ്ചത്തെ ഇടിവിന് ശേഷം ഇന്നലെ വീണ്ടും സ്വർണവില കൂടിയിരുന്നു. പവന് 320 രൂപ വർധിച്ച് 71,840 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നും വിലയിൽ മാറ്റമില്ല.
ഒരു ഗ്രാം സ്വർണത്തിന്റെ വില 8980 രൂപയാണ്. ഏപ്രിൽ 12നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 രൂപ കടക്കുന്നത്. പതിനഞ്ചാം തീയതി വീണ്ടും ആറായിരത്തിലേക്ക് എത്തിയെങ്കിലും പിന്നീട് വലിയൊരു കുതിപ്പായിരുന്നു. ഏപ്രിൽ 22ന് സംസ്ഥാനത്തെ സ്വർണ വില ആദ്യമായി 74,000 രൂപ കടന്നു. അന്ന് ഒരു പവന്റെ വില 74,320 രൂപയായിരുന്നു.
ALSO READ: അക്ഷയ തൃതീയയ്ക്ക് എത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കണം?
ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കാറുണ്ട്. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധമാണ് സമീപകാലത്ത് സ്വർണവില ഉയരാൻ കാരണം.
വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറിയത് സാധാരണക്കാർക്ക് വെല്ലുവിളിയായി. രൂപയുടെ മൂല്യം, ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വർണവില നിശ്ചയിക്കുന്നത്.