Kerala Gold Rate: ആടിയുലഞ്ഞ് സ്വർണവില; വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെന്ത്?

Kerala Gold Rate Prediction: അടുത്തിടെ വിലയിൽ നേരിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അത് വർധിക്കുന്നതും കാണാം.

Kerala Gold Rate: ആടിയുലഞ്ഞ് സ്വർണവില; വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെന്ത്?

പ്രതീകാത്മക ചിത്രം

Published: 

01 Jun 2025 10:10 AM

കഴിഞ്ഞ ഏതാനും നാളുകളായി സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. അടുത്തിടെ വിലയിൽ നേരിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അത് വർധിക്കുന്നതും കാണാം. നിലവിൽ ഒരു പവൻ സ്വർണത്തിന് 71,360 രൂപയാണ് വിപണി വില. ​ഗ്രാമിന് 8920 രൂപയാണ് വില. ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഏപ്രിൽ 22നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയായിരുന്നു.

വർധിച്ച് വരുന്ന യുഎസ് സാമ്പത്തിക ആശങ്കകൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾക്കും വിപണി പ്രതികരിച്ചതോടെ കഴിഞ്ഞ ഏതാനും നാളുകളായി സ്വർണ വില താഴേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. മറുവശത്ത്, റഷ്യ -ഉക്രെയ്ൻ സംഘർഷത്തിൽ കാണപ്പെടുന്ന വർധനവും വിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നു.

അതേസമയം, കേരളത്തിൽ സ്വർണ വില്പന ഏറ്റവും കൂടുതൽ നടക്കുന്നത് വേനൽക്കാലത്തെ വിവാഹ സീസണിനാണ്. എന്നാൽ, ഇത്തവണ സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തിയതോടെ ആഭരണത്തിന്റെ ചില്ലറ വിൽപനയിലും വലിയ ഇടിവ് നേരിടും. സ്വർണം സുരക്ഷിത നിക്ഷേപം ആണെങ്കിലും മലയാളികളിൽ ബഹുഭൂരിപക്ഷം പേരും ആഭരണമായാണ് സ്വർണം വാങ്ങിക്കുന്നത്.

ALSO READ: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; പുതിയ നിരക്ക് അറിയാം

ഇത്തരത്തിൽ ആഭരണമായി സ്വർണം വാങ്ങുമ്പോൾ സ്വർണത്തിന്റെ വിപണി വിലയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരാം. ഡിസൈൻ കൂടുന്നതിന് അനുസരിച്ച് പണിക്കൂലി കൂടും. ഇതിന് പുറമെ ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവയും കൊടുക്കണം. അങ്ങനെ നോക്കുമ്പോൾ നിലവിൽ ഒരു പവൻ സ്വർണം വാങ്ങിക്കാൻ 75000 രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ടി വരും.

കഴിഞ്ഞ വർഷത്തെ ദീപാവലി മുതലാണ് സ്വർണവിലയിൽ കാര്യമായ കുതിപ്പ് തുടങ്ങിയത്. 2024ൽ സ്വർണ വിലയിൽ ആകെ 24 ശതമാനം വർധനവാണ് ഉണ്ടായതെങ്കിൽ 2025ൽ ആദ്യ നാല് മാസം കൊണ്ട് തന്നെ 30 ശതമാനത്തോളമാണ് സ്വർണ വില വർധിച്ചത്. ഇനിയും ഇതേസ്ഥിതി തുടരുമെന്നാണ് കരുതിയിരുന്നതെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി സ്വർണവിലയിൽ സംഭവിക്കുന്ന നേരിയ ഇടിവ് പ്രതീക്ഷ നൽകുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും