Gold Rate Today: സ്വർണം ഇന്ന് വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം

Kerala Gold Rate Today: കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ച് 71,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്. അതേ വിലയിലാണ് ഇന്നു വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ​ഗ്രാമിന് 8920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Gold Rate Today: സ്വർണം ഇന്ന് വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം
Updated On: 

31 May 2025 10:05 AM

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഈ മാസം ആരംഭിച്ചതോടെ വലിയ വർദ്ധനവില്ലാതെയാണ് സ്വർണ വില മുന്നോട്ട് പോയത്. തുടർന്ന് കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ച് 71,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്. അതേ വിലയിലാണ് ഇന്നു വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ​ഗ്രാമിന് 8920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പവന് 70000 രൂപയിലാണ് ഈ മാസം ആരംഭിച്ചത്. തുടർന്ന് ചെറിയ ഇടിവ് സംഭവിച്ചെങ്കിലും മെയ് ആറാം തീയതി ഒറ്റയടിക്ക് 2000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72200 രൂപയിലെത്തി. എന്നാൽ തൊട്ടടുത്ത ദിവസവും സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. മെയ് എട്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 73040 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് ഇത് ഇടിയുകയായിരുന്നു.

Also Read:ഒന്നിലധികം പിഎഫ് അക്കൗണ്ടുകൾ ഉണ്ടോ? സംയോജിപ്പിക്കാനായി ചെയ്യേണ്ടത് ഇത്ര മാത്രം

രണ്ട് ദിവസം രാവിലെയും ഉച്ചയ്ക്ക് ശേഷവും സ്വർണ വിലയിൽ മാറ്റം വന്നു. മെയ് 15-ാം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 68880 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു മാസത്തിനു ശേഷമാണ് സ്വർണവില 68000-ത്തിലേക്ക് താഴ്ന്നത്.അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതോടെ കേരളത്തിലും കുറയുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ തിരിച്ചടി നേരിട്ട പിന്നാലെ സ്വര്‍ണവിപണിയില്‍ ഇടിവ് സംഭവിച്ചത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം