Gold Rate Today: കുതിപ്പുതന്നെ! സ്വർണ വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today July 5: കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്നലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ, ഇന്ന് വീണ്ടും വില ഉയർന്നത് ആശങ്ക ഉണർത്തുകയാണ്.

Gold Rate Today: കുതിപ്പുതന്നെ! സ്വർണ വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

05 Jul 2025 10:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. കാര്യമായ വർധനവ് സംഭവിച്ചിലെങ്കിലും ആഭരണപ്രേമികൾ നിരാശരാണ്. കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്നലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ, ഇന്ന് വീണ്ടും വില ഉയർന്നത് ആശങ്ക ഉണർത്തുകയാണ്. ഇന്ന് ഒരു പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഒരു ഗ്രാമിന് 10 രൂപ വർധിച്ച് 9060 രൂപയിലെത്തി.

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് കൂടിയാണിത്. എന്നാൽ, അടുത്ത ദിവസം തന്നെ സ്വർണ വില കുതിച്ചുയരുകയായിരുന്നു. പവന് 360 രൂപ കൂടി 72,520 രൂപയിലായിരുന്നു അന്ന് വ്യാപാരം പുരോഗമിച്ചത്. തുടർന്ന് ജൂലൈ മൂന്നിന് വീണ്ടും വില ഉയർന്ന് 72,840 രൂപയിലെത്തി. എന്നാൽ, അൽപ ആശ്വാസം എന്ന നിലയ്ക്ക് ജൂലൈ നാലിന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 440 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

ALSO READ: ദുബായിൽ സ്വ‍ർണത്തിന് വില കുറവോ? പ്രവാസികൾക്ക് എത്ര ​ഗ്രാം വരെ കൊണ്ടുവരാം?

ജൂൺ 26ന് ശേഷം അടുത്ത കുറച്ച് ദിവസങ്ങൾ സ്വർണ വില 71000ത്തിൽ തന്നെ നിലനിന്നിരുന്നു. ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയതും 30നായിരുന്നു. ഇതോടെ, സ്വർണവില കുറയുമെന്ന് പ്രതീക്ഷ ഉയർന്നെങ്കിലും വീണ്ടും കുതിപ്പ് തുടരുകയാണ്. വിവാഹ സീസൺ വരാനിരിക്കെ സാധാരണ ജനങ്ങളിൽ ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചന പ്രകാരം വരും ദിവസങ്ങളിൽ ഇനിയും സ്വർണവില ഉയരാനാണ് സാധ്യത.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്