Kerala Gold Rate: പിടുത്തം വിട്ട് സ്വർണം; ഇന്നത്തെ വില 73,000 കടന്നു

Gold Price Hikes By Rs 320 For Sovereign: സ്വർണവില വീണ്ടും വർധിച്ചു. ഇന്നലത്തെ വിലയായ 72,720 രൂപയിൽ നിന്ന് 320 രൂപ വർധിച്ച് ഇന്ന് സ്വർണവില 73,040 രൂപയായി.

Kerala Gold Rate: പിടുത്തം വിട്ട് സ്വർണം; ഇന്നത്തെ വില 73,000 കടന്നു

സ്വർണവില

Published: 

05 Jun 2025 09:55 AM

സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 320 രൂപ വർധിച്ച സ്വർണം പവന് 73,000 രൂപ കടന്നു. ഇന്ന് പവന് 73,040 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം നാലിന് 72,720 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9,130 രൂപയാണ്.

71,360 രൂപയിലാണ് ഈ മാസം സ്വർണവില ആരംഭിച്ചത്. ഇതായിരുന്നു ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവില. പിന്നീട് ഓരോ ദിവസവും വില ഉയരുന്ന നിലയാണ് ഉള്ളത്. ജൂൺ രണ്ടിന് 240 രൂപ വർധിച്ച് സ്വർണവില 71,600 രൂപയിലെത്തി. അന്ന് വൈകുന്നേരം വൻ വർധനവ് കണ്ടു. 880 രൂപയാണ് വൈകുന്നേരം വർധിച്ചത്. ഇതോടെ സ്വർണവില 72480 രൂപയിലെത്തി. ജൂൺ മൂന്നിന് വീണ്ടും സ്വർണവില വർധിച്ചു. 160 രൂപ വർധിച്ച് സ്വർണവില പവന് 72,640 രൂപയായി. ജൂൺ നാലിന്, അതായത് ഇന്നലെ 80 രൂപ വർധിച്ച് 72,720 രൂപയിലെത്തി. ഈ വിലയിൽ നിന്നാണ് ഇന്ന് 320 രൂപ വർധിച്ച് സ്വർണവില പവന് 73,000 കടന്നത്.

സ്വർണവില ഗ്രാമിന് ഇന്ന് വർധിച്ചത് 40 രൂപയാണ്. ഇതോടെ ഇന്നലത്തെ വിലയായ 9,090ൽ നിന്ന് സ്വർണവില ഗ്രാമിന് 9,130 ആയി. 8,920 രൂപയിലാണ് ഈ മാസം ഗ്രാമിന് വില ആരംഭിച്ചത്. ജൂൺ രണ്ടിന് 8,950 രൂപയിലും വൈകുന്നേരം 9,060 രൂപയിലുമെത്തിയ സ്വർണം ജൂൺ മൂന്നിന് 9,080 രൂപയായി. ഇന്നലെ 9,090 രൂപയായിരുന്നു ഗ്രാമിന് വില.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും