Coconut Oil Price: വെളിച്ചെണ്ണ വില കണ്ണ് തള്ളിക്കും, തേങ്ങയുള്ളവർക്ക് ലോട്ടറി
Coconut Oil Price Hike In Kerala: ജൂണ്‍ രണ്ട് തിങ്കളാഴ്ച കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 350 രൂപയിലെത്തി. ഒരു വര്‍ഷംകൊണ്ട് മാത്രം മറികടന്നത് ഇരട്ടിയോളം വിലയാണ്. മാത്രമല്ല പച്ചത്തേങ്ങയുടെ വില 68 രൂപയ്ക്ക് മുകളിലുമെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുകയാണ്. ഇതോടെ കൈയെത്താ ദൂരത്തേക്കുയര്‍ന്ന് വെളിച്ചെണ്ണ വില. ദിനംപ്രതിയുള്ള വില വര്‍ധനവ് ചെറുകിട വെളിച്ചണ്ണ മില്ലുകളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജൂണ്‍ രണ്ട് തിങ്കളാഴ്ച കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 350 രൂപയിലെത്തി. ഒരു വര്‍ഷംകൊണ്ട് മാത്രം മറികടന്നത് ഇരട്ടിയോളം വിലയാണ്. മാത്രമല്ല പച്ചത്തേങ്ങയുടെ വില 68 രൂപയ്ക്ക് മുകളിലുമെത്തിയിട്ടുണ്ട്. ക്വിന്റല്‍ നിരക്കില്‍ കൊപ്രയുടെ വില 21,000 രൂപയും കടന്നു.
ഇത് വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് വലിയ ലാഭമാണ് സമ്മാനിക്കുന്നത്. നീര ലക്ഷ്യമാക്കി ആരംഭിച്ച നാളികേര കമ്പനികളില്‍ ചിലത് മൂലധനത്തിനായി വെളിച്ചെണ്ണ ഉത്പാദനത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു.




വെളിച്ചെണ്ണയുടെ വില കുതിച്ചുയരാന്‍ തുടങ്ങിയതോടെ വ്യാജന്മാരും കളത്തിലിറങ്ങി. വിലകുറഞ്ഞ വെളിച്ചെണ്ണ അന്വേഷിക്കുന്നവരെയാണ് വ്യാജന്മാര്‍ ചാക്കിലാക്കുന്നത്. പല കടകളിലും ഓഫര്‍ എന്ന പേരിലും വ്യാജ വെളിച്ചെണ്ണയുടെ വില്‍പന നടക്കുന്നുണ്ട്. വ്യാജ വെളിച്ചെണ്ണ ആളുകള്‍ കൂടുതല്‍ വാങ്ങിക്കാന്‍ തുടങ്ങിയതോടെ നല്ല വെളിച്ചെണ്ണ പുറത്തായി.
പാം കെര്‍ണല്‍ ഓയിലും കൂടാതെ മറ്റ് വിലകുറഞ്ഞ എണ്ണകള്‍ ചേര്‍ത്തതുമായ വെളിച്ചെണ്ണയാണ് വിലക്കുറവില്‍ ലഭിക്കുന്നത്. ഇതിന് പുറമെ ശ്രീലങ്കയില്‍ നിന്ന് ഉള്‍പ്പെടെ വരുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേര്‍ത്തും വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ട്.
നിശ്ചിത അളവില്‍ മാത്രമാണ് ഇത്തരം മായം ഉപയോഗിക്കുന്നതെങ്കില്‍ ഇവയൊന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തേങ്ങ വില ഇനിയും വര്‍ധിച്ചാല്‍ വെളിച്ചെണ്ണ ഉപയോഗം എല്ലാവരും അവസാനിപ്പിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എന്നാല്‍ തേങ്ങ മൊത്തക്കച്ചവടക്കാര്‍ക്ക് ഇത് നല്ല സമയമാണ്. തേങ്ങ ഒന്നിന് 20 രൂപ നിരക്കിലാണ് പാലക്കാട് ഭാഗങ്ങളില്‍ തേങ്ങ എടുക്കുന്നത്. മാത്രമല്ല മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ 70 രൂപയാണ് ഒരു കിലോ തേങ്ങയുടെ നിലവിലെ വില്‍ക്കുമ്പോഴുള്ള വില.