Kerala Gold Rate: പതുങ്ങുന്നത് കുതിച്ചുയരാനോ? മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today May 28: ഒരുപാട് നാളുകൾക്ക് ശേഷം ആഭരണപ്രേമികൾക്ക് ആശ്വാസം ലഭിച്ചത് മെയ് 15നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,880 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Kerala Gold Rate: പതുങ്ങുന്നത് കുതിച്ചുയരാനോ? മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

28 May 2025 10:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വർണ വില 71,480 രൂപയിൽ എത്തിയിരുന്നു. ഈ വില ഇന്നും മാറാതെ തുടരുകയാണ്. സ്വർണവില ഗ്രാമിന് ഇന്ന് 8935 രൂപയാണ്. വിലയിൽ ഇടിവുണ്ടായെങ്കിലും 70,000ത്തിൽ നിന്ന് സ്വർണ വില കുറയാത്തത് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.

ഒരുപാട് നാളുകൾക്ക് ശേഷം ആഭരണപ്രേമികൾക്ക് ആശ്വാസം ലഭിച്ചത് മെയ് 15നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,880 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർന്ന് ഏതാനും നാളുകൾ 70,000ത്തിന് താഴെ തന്നെ തുടർന്ന സ്വർണ വില വീണ്ടും മെയ് 21ന് വർധിച്ചു.

ഈ മാസത്തെ ആകെ സ്വർണ നിരക്ക് പരിശോധിച്ചാൽ കാര്യമായ വില വർദ്ധനവ് ഉണ്ടായിട്ടില്ല. ഈ മാസം ആരംഭിച്ചത് പവന് 70,200 രൂപയിലാണ്. കൂടിയും കുറഞ്ഞും നിന്ന സ്വർണവില 73,040 കടന്നത് മെയ് 8നാണ്. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണത്. പിന്നീട് മെയ് 12ഓടെയാണ് വില വീണ്ടും ഇടിഞ്ഞ് 70,000ത്തിൽ എത്തിയത്. അതിനു ശേഷം വില 72,000 കടന്നിട്ടില്ല എന്നതും പ്രധാനമാണ്. വില താഴുന്നത് വരും ദിവസങ്ങളിൽ കുതിച്ചുയരാൻ ആണോ എന്നത് തുടങ്ങിയ സംശയങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ട്.

ALSO READ: ധൃതി വേണ്ട, ആദായനികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പല നയങ്ങളും സ്വർണവില വർധിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമ്പത്തിക വിദഗ്ധനായ റോബർട്ട് കിയോസാക്കിയുടെ വിലയിരുത്തൽ പ്രകാരം 2035 ആകുമ്പോഴേക്കും സ്വർണവില 5 ലക്ഷം കടക്കുമെന്നാണ് സൂചന. യുഎസിന്റെ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും