kerala Gold Rate: എന്തൊക്കെയായിരുന്നു, സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate Today: അറുപതിനായിരത്തിൽ സ്വർണ വില എത്തിയത് സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ വിവാഹ സീസണില്‍ വീണ്ടും വില ഉയരുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്.

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കൂടി. 1760 രൂപ വർധിച്ച് 71,440 രൂപ എന്ന നിരക്കിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് ഇന്ന് 8930 രൂപ നൽകേണ്ടി വരും.
ഇന്നലെ 69,680 രൂപയായിരുന്നു ഒരു പവന്റെ വില. 19ാം തീയതി 70040 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില. തുടർച്ചയായ നാല് ദിവസത്തിന് ശേഷമായിരുന്നു വീണ്ടും എഴുപതിനായിരം നിരക്കിൽ സ്വർണ വില എത്തിയത്.
അറുപതിനായിരത്തിൽ സ്വർണ വില എത്തിയത് സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. വിവാഹത്തിനും മറ്റും സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ നൽകുന്ന വാർത്തയായിരുന്നു അത്. എന്നാൽ വിവാഹ സീസണില്‍ വീണ്ടും വില ഉയരുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ സ്വർണ വില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും താരിഫുമായി ബന്ധപ്പെട്ട് യുഎസ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതും, റഷ്യ -യുക്രെയ്ൻ ചർച്ചകളും, യുഎസും ഇറാനും തമ്മിലുള്ള ന്യൂക്ലിയർ വിഷയത്തിലെ സമവായ ചർച്ചകളുമെല്ലാം സ്വർണവിലയുടെ കുതിപ്പിന് തടസ്സങ്ങളായി.
അതേസമയം കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലുകളും ഡോളർ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും യുഎസിലെ സാമ്പത്തിക പ്രതിസന്ധിയും സ്വർണവില വർധനയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.