Kerala Gold Rate: കത്തിക്കയറി സ്വർണം, ഒറ്റയടിക്ക് കൂടിയത് 2,000 രൂപ; ഇന്നത്തെ നിരക്കറിയാം

Kerala Gold Rate Today: മൂന്ന് ദിവസമായി 70,040 രൂപയിൽ വ്യാപാരം ചെയ്തിരുന്ന സ്വർണം ഇന്നലെയാണ് വീണ്ടും കുതിച്ചത്. 70,200 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Kerala Gold Rate: കത്തിക്കയറി സ്വർണം, ഒറ്റയടിക്ക് കൂടിയത് 2,000 രൂപ; ഇന്നത്തെ നിരക്കറിയാം
Updated On: 

06 May 2025 | 10:05 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ കുതിപ്പ്. ഒറ്റയടിക്ക് 2,000 രൂപയുടെ വർധനവാണ് ഉണ്ടായത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 72,200 രൂപയാണ് ഇന്നത്തെ വിപണി വില.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് 250 രൂപ വ‍ർധിച്ച് 9025 എന്ന നിരക്കിൽ എത്തി. ഇന്നലെ 8775 രൂപയായിരുന്നു ഒരു ​ഗ്രാമിന് നൽകേണ്ടിയിരുന്നത്. മൂന്ന് ദിവസമായി 70,040 രൂപയിൽ വ്യാപാരം ചെയ്തിരുന്ന സ്വർണം ഇന്നലെയാണ് വീണ്ടും കുതിച്ചത്. 70,200 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില.

സ്വർണവിലയിലെ വർധനവ് ആഭരപ്രേമികൾ‌ക്ക് വെല്ലുവിളിയായിരിക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ