Mother’s Day 2025: ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനായി സമ്മാനം നല്‍കിയാലോ?

Mother's Day 2025 Gift: ആരോഗ്യ ഇന്‍ഷുറന്‍സിന് എല്ലാവരുടെയും ജീവിതത്തില്‍ വലിയ റോളുണ്ട്. അതിനാല്‍ തന്നെ ഇത്തവണ അമ്മയ്ക്ക് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് നല്‍കാവുന്നതാണ്. ഇതുവഴി അപ്രതീക്ഷിതമായി എത്തുന്ന ഏതൊരു ആശുപത്രി ചെലവും നിങ്ങള്‍ക്ക് സുരക്ഷിതമാക്കാവുന്നതാണ്.

Mothers Day 2025: ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനായി സമ്മാനം നല്‍കിയാലോ?

പ്രതീകാത്മക ചിത്രം

Published: 

11 May 2025 09:50 AM

മാതൃദിനം വന്നെത്തുമ്പോഴാണ് പലരും അമ്മമാരുടെ മഹത്വം ഓര്‍ക്കുന്നത്. ഈ വര്‍ഷത്തെ മാതൃദിനം ആഘോഷിക്കുകയാണ് രാജ്യം. ഈ വേളയില്‍ നിങ്ങളുടെ അമ്മയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിനായുള്ള മികച്ച സമ്മാനങ്ങള്‍ നല്‍കിയാലോ?

എല്ലാ വര്‍ഷവും വസ്ത്രങ്ങളും ചോക്ലേറ്റുകളുമെല്ലാം അല്ലേ നിങ്ങള്‍ അമ്മമാര്‍ക്ക് നല്‍കുന്നത്. ദാ ഇത്തവണ വെറൈറ്റി സമ്മാനങ്ങള്‍ നല്‍കിക്കോളൂ.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സിന് എല്ലാവരുടെയും ജീവിതത്തില്‍ വലിയ റോളുണ്ട്. അതിനാല്‍ തന്നെ ഇത്തവണ അമ്മയ്ക്ക് മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് നല്‍കാവുന്നതാണ്. ഇതുവഴി അപ്രതീക്ഷിതമായി എത്തുന്ന ഏതൊരു ആശുപത്രി ചെലവും നിങ്ങള്‍ക്ക് സുരക്ഷിതമാക്കാവുന്നതാണ്.

എന്‍പിഎസ്

നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അമ്മയെ ചേര്‍ക്കാവുന്നതാണ്. 12 ശതമാനം വരെയാണ് ഈ പദ്ധതി വഴി ലഭിക്കുന്ന പലിശ. അമ്മയുടെ 60ാം വയസില്‍ നിക്ഷേപ തുകയുടെ 60 ശതമാനം വരെ പിന്‍വലിച്ച് ബാക്കി തുക ആന്വിറ്റിയായി ഉപയോഗിക്കാനും സാധിക്കും.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

അമ്മയുടെ പ്രായം 60 വയസിന് മുകളിലാണെങ്കില്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ അക്കൗണ്ട് എടുക്കാവുന്നതാണ്. ഈ പദ്ധതി 8.2 ശതമാനം പലിശയാണ് നല്‍കുന്നത്.

Also Read: Personal Loan: ലോണ്‍ വേണോ? പാന്‍ കാര്‍ഡ് മാത്രം മതി, 5 ലക്ഷം കിട്ടും

സ്വര്‍ണം

അമ്മമാര്‍ക്ക് പൊതുവേ സ്വര്‍ണത്തോട് വലിയ താത്പര്യമായിരിക്കും. ആഭരണം എന്ന നിലയില്‍ മാത്രമല്ല മികച്ച നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തെ പരിഗണിക്കാവുന്നതാണ്. അതിനാല്‍ അമ്മയ്ക്ക് ഇത്തവണ സ്വര്‍ണാഭരണം വാങ്ങിക്കൊടുക്കാനും മടി വേണ്ട.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്