Personal Finance: എസ്‌ഐപിയാണോ ആര്‍ഡിയാണോ ഗുണം ചെയ്യുക? കൂടുതല്‍ പലിശ നല്‍കാന്‍ ഇതാണ് നല്ലത്‌

SIP or RD is Beneficial: ഉയര്‍ന്ന റിട്ടേണാണ് ഉപഭോക്താക്കള്‍ക്ക് ആര്‍ഡിയും എസ്‌ഐപിയും വാഗ്ദാനം ചെയ്യുന്നത്. ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുമ്പോള്‍ എസ്‌ഐപികള്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി വരുമാനം നല്‍കുന്നു.

Personal Finance: എസ്‌ഐപിയാണോ ആര്‍ഡിയാണോ ഗുണം ചെയ്യുക? കൂടുതല്‍ പലിശ നല്‍കാന്‍ ഇതാണ് നല്ലത്‌

ഇന്ത്യന്‍ രൂപ

Updated On: 

03 Jan 2025 | 08:47 PM

സമ്പാദ്യശീലം വളര്‍ത്തിയെടുക്കേണ്ടത് വളരെ അനിവാര്യം തന്നെ. ഏറെ വൈകി നിക്ഷേപം ആരംഭിക്കുന്നതാണ് പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. അതിനാല്‍ മികച്ച റിട്ടേണുകള്‍ നല്‍കുന്ന പദ്ധതികള്‍ നോക്കി വേണം പണം നിക്ഷേപിക്കാന്‍. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡികള്‍ക്കുമാണ്.

ഉയര്‍ന്ന റിട്ടേണാണ് ഉപഭോക്താക്കള്‍ക്ക് ആര്‍ഡിയും എസ്‌ഐപിയും വാഗ്ദാനം ചെയ്യുന്നത്. ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുമ്പോള്‍ എസ്‌ഐപികള്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി വരുമാനം നല്‍കുന്നു.

എസ്‌ഐപിയില്‍ പ്രതിമാസം 6,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത് എങ്കില്‍ 5 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക്‌ 4,94,918 രൂപയാണ് തിരികെ ലഭിക്കുന്നത്. അതായത് നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 3,60,000 രൂപയാണ്. ഈ തുകയ്ക്ക് നിങ്ങള്‍ക്ക് 1,34,918 രൂപ പലിശ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ തുകയില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് മാറ്റം വരാന്‍ സാധ്യതയുണ്ട്.

എന്നാല്‍ നിങ്ങള്‍ ആര്‍ഡിയിലാണ് പ്രതിമാസം 6,000 രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതെങ്കില്‍, നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 3,60,000 രൂപയായിരിക്കും. ഇതിന് 68,197 രൂപ പലിശ ലഭിക്കുന്നതോടെ ആകെ 4,28,197 രൂപയാണ് നിങ്ങളുടെ കൈകളിലേക്കെത്തുക.

Also Read: Personal Finance: ലോണ്‍ ആണോ ചിട്ടിയാണോ ലാഭം? എളുപ്പത്തില്‍ ലഭിക്കുന്നതാണ് ഇതാണ്‌

ആര്‍ഡിയേക്കാള്‍ ഉയര്‍ന്ന റിട്ടേണാണ് പലപ്പോഴും എസ്‌ഐപി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ വിപണിയിലെ ലാഭനഷ്ട സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ തയാറാണെങ്കില്‍ മാത്രമേ നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവൂ. എസ്‌ഐപി ആരംഭിച്ചതിന് ശേഷം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതുമാണ്.

എന്നാല്‍ ആര്‍ഡി നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി പൂര്‍ത്തിയാകുന്നത് വരെ സ്ഥിരമായ പലിശ ഉറപ്പുനല്‍കുന്നുണ്ട്. എസ്‌ഐപിയെ അപേക്ഷിച്ച് ആര്‍ഡി കുറച്ചുകൂടി സുരക്ഷിതമാണ്. എന്നാല്‍ ആര്‍ഡിയുടെ മാസ അടവില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ പിഴ വരാനുള്ള സാധ്യതയുണ്ട്.

ഉയര്‍ന്ന റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപി സ്‌കീമുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിപണിക്കനുസരിച്ച് തിരികെ ലഭിക്കുന്ന തുകയുടെ കാര്യത്തില്‍ മാറ്റം സംഭവിക്കുമെന്ന് മനസിലാക്കി കൊണ്ട് എസ്‌ഐപിയുടെ ഭാഗമാകുന്നതാണ് നല്ലത്. സ്ഥിര വരുമാനവും സുരക്ഷിതമായ സ്‌കീമും ആഗ്രഹിക്കുന്നവര്‍ക്ക് യോജിക്കുന്നത് ആര്‍ഡി ആണ്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ