AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Platinum Price: സ്വര്‍ണമല്ല, പ്ലാറ്റിനം കുതിക്കുന്നു; 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില

Platinum Price Hike: പത്ത് വര്‍ഷത്തിന് ശേഷം പ്ലാറ്റിനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. 2014 സെപ്റ്റംബറിന് ശേഷം പ്ലാറ്റിനം എത്തിച്ചേര്‍ന്നിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. സ്‌പോട്ട് ഗോള്‍ഡ് 0955 GMT യില്‍ ഓണ്‍സിന് $ 3,369.79 എന്ന നിലയില്‍ സ്ഥിരത പുലര്‍ത്തുകയാണ്.

Platinum Price: സ്വര്‍ണമല്ല, പ്ലാറ്റിനം കുതിക്കുന്നു; 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില
പ്ലാറ്റിനംImage Credit source: Bloomberg Creative/Getty Images
shiji-mk
Shiji M K | Published: 20 Jun 2025 07:58 AM

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ നിക്ഷേപകര്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്വര്‍ണത്തിലാണ്. ഇത്രയേറെ നിക്ഷേപങ്ങള്‍ സ്വര്‍ണത്തില്‍ സംഭവിക്കുമ്പോഴും വിലയില്‍ കാര്യമായ വര്‍ധനവൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിച്ചുയരുകയാണ് മറ്റൊരാള്‍.

പത്ത് വര്‍ഷത്തിന് ശേഷം പ്ലാറ്റിനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. 2014 സെപ്റ്റംബറിന് ശേഷം പ്ലാറ്റിനം എത്തിച്ചേര്‍ന്നിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. സ്‌പോട്ട് ഗോള്‍ഡ് 0955 GMT യില്‍ ഓണ്‍സിന് $ 3,369.79 എന്ന നിലയില്‍ സ്ഥിരത പുലര്‍ത്തുകയാണ്. എന്നാല്‍ യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഇടിഞ്ഞ് $ 3,387.30 എന്ന നിലയിലേക്കെത്തി.

ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയ ശേഷം പ്ലാറ്റിനത്തിന്റെ വില 2.5 ശതമാനം ഇടിഞ്ഞ് 1,288 ഡോളറിലേക്കെത്തി. ചൈനീസ് ഇറക്കുമതി, വിതരണ മേഖലയിലെ ആശങ്കകള്‍, ധാതുക്കളുടെ വില വര്‍ധനവ് തുടങ്ങി വിവിധ കാരണങ്ങള്‍ പ്ലാറ്റിനത്തിന് വില ഉയരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കൂടാതെ വില കുറഞ്ഞ സ്വര്‍ണ ബദലുകള്‍ നിക്ഷേപകര്‍ ആശ്രയിക്കാന്‍ തുടങ്ങിയതും വില വര്‍ധിക്കാന്‍ കാരണമായി.

ഉയര്‍ന്ന ഡിമാന്‍ഡ് സാധ്യതയും, അസ്ഥിരമായ വിതരണവും പ്ലാറ്റിനത്തിന്റെ വില ദിനംപ്രതി വര്‍ധിക്കാന്‍ കാരണമാകുന്നു. യുഎസ് തീരുവകളെ കുറിച്ചുള്ള ഭയം അവിടേക്കുള്ള പ്ലാറ്റിനം കയറ്റുമതി വര്‍ധിപ്പിച്ചു. ഇത് ലോഹം സൂക്ഷിക്കുന്നതിനുള്ള ചിലവ് ഇരട്ടിയാക്കി.

പ്ലാറ്റിനത്തിന്റെ നിലവിലെ ഒരു മാസ വാടക നിരക്ക് വര്‍ഷം തോറും 13.5 ശതമാനത്തോളം വര്‍ധിക്കുന്നു. മാത്രമല്ല ഈ വര്‍ഷം വിപണിയില്‍ ഒരു ദശലക്ഷം ഔണ്‍സിന്റെ വിതരണ കമ്മി നേരിടേണ്ടി വരുമെന്നും ഇന്റര്‍നാഷണല്‍ പ്ലാറ്റിനം ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ പറയുന്നു.

Also Read: Israel Strikes Iran: പുകയുന്ന മധ്യേഷ്യ കുതിച്ചുയരുന്ന സ്വര്‍ണവില; യുദ്ധം അവസാനിച്ചില്ലെങ്കില്‍?

ലാബ് ഉപകരണങ്ങള്‍, ഓട്ടോ കാലറ്റിക് ഇന്‍വെര്‍ട്ടറുകള്‍ തുടങ്ങിയവയില്‍ പ്ലാറ്റിനം ഉപയോഗിക്കുന്നു. അതിന് പുറമെ പ്ലാറ്റിനത്തെ നിക്ഷേപ ആസ്തിയായും പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ പ്ലാറ്റിനത്തിന്റെ വില വര്‍ധിച്ചത് 32 ശതമാനമാണ്. എന്നാല്‍ ഇക്കാലയളവില്‍ സ്വര്‍ണവില ഉയര്‍ന്നത് 26 ശതമാനം മാത്രം.