AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Loan: ഇനി സ്വകാര്യ ബാങ്കാണോ പൊതു ബാങ്കാണോ ഭവന വായ്പയ്ക്ക് ബെസ്റ്റ്; പലിശ നിരക്ക് പറയും ഉത്തരം

Home Loan Interest Rate Cut: റിപ്പോ നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ തങ്ങളുടെ ഭവനവായ്പ പലിശയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഫ്‌ളോട്ടിങ് പലിശ നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവരെയും, പുതുതായി ലോണ്‍ എടുക്കുന്നവരെയുമാണ് ഈ മാറ്റങ്ങള്‍ സഹായിക്കുന്നത്.

Home Loan: ഇനി സ്വകാര്യ ബാങ്കാണോ പൊതു ബാങ്കാണോ ഭവന വായ്പയ്ക്ക് ബെസ്റ്റ്; പലിശ നിരക്ക് പറയും ഉത്തരം
പ്രതീകാത്മക ചിത്രം Image Credit source: krisanapong detraphiphat/Getty Images
shiji-mk
Shiji M K | Updated On: 19 Jun 2025 11:12 AM

ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന സമയമാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതോടെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉള്‍പ്പെടെ ബാങ്കുകള്‍ പലിശ കുറച്ചത്. ലോണുകള്‍ക്ക് പലിശ കുറയുന്നത് ലാഭകരമാണെങ്കിലും നിക്ഷേപങ്ങള്‍ക്ക് അതത്ര നല്ലതല്ല.

റിപ്പോ നിരക്ക് കുറച്ചത് സ്വാഭാവികമായി ഭവന വായ്പകള്‍ക്കും ഗുണം തന്നെയാണ് ചെയ്യുന്നത്. റിപ്പോ റേറ്റില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനം എന്നതിലേക്ക് കുറഞ്ഞു.

റിപ്പോ നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ തങ്ങളുടെ ഭവനവായ്പ പലിശയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഫ്‌ളോട്ടിങ് പലിശ നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവരെയും, പുതുതായി ലോണ്‍ എടുക്കുന്നവരെയുമാണ് ഈ മാറ്റങ്ങള്‍ സഹായിക്കുന്നത്.

നിങ്ങളിപ്പോള്‍ 20 വര്‍ഷത്തേക്ക് 9 ശതമാനം പലിശയില്‍ 50 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്ന് കരുതുക. എന്നാല്‍ നിങ്ങളില്‍ നിന്ന് ഈടാക്കി കൊണ്ടിരുന്ന പലിശ 8.5 ശതമാനത്തിലേക്ക് താഴുന്നതിനാല്‍ പ്രതിമാസം അടയ്‌ക്കേണ്ട ഇഎംഐയില്‍ നിന്ന് 1,500 രൂപ ലാഭിക്കാം.

നികുതി ആനുകൂല്യങ്ങള്‍

വായ്പയുടെ പലിശ കുറയുന്നതോടൊപ്പം നിങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. ആദായ നികുതി നിയമ പ്രകാരം മുതല്‍, പലിശ എന്നിവയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ നികുതി ആനുകൂല്യം ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പ്രിന്‍സിപ്പല്‍ പേയ്‌മെന്റിന് 1.5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് കിഴിവ് ലഭിക്കുന്നതാണ്.

രാജ്യത്തെ വിവിധ ബാങ്കുകളിലെ പലിശ നിരക്കുമായി ബന്ധപ്പെട്ട്‌ ജൂണ്‍ 11 ലെ പൈസബസാര്‍ ഡാറ്റ പ്രകാരമുള്ള വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Also Read: SBI Savings Account: എഫ്ഡിക്ക് മാത്രമല്ല സേവിങ്‌സ് അക്കൗണ്ടിനും പലിശ കുറഞ്ഞു; എസ്ബിഐ മാറ്റങ്ങള്‍ ഇങ്ങനെ

പൊതുമേഖലാ ബാങ്കുകള്‍

30 ലക്ഷം വരെ 30 ലക്ഷത്തിന് മുകളിലും 75 ലക്ഷം വരെയും 75 ലക്ഷത്തിന് മുകളില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  8.00-9.20  8.00-9.20  8.00-9.20
ബാങ്ക് ഓഫ് ബറോഡ  8.00-9.65  8.00-9.65 8.00-9.90
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 7.85-10.25 7.85-10.40 7.85-10.40
പഞ്ചാബ് നാഷണല്‍ ബാങ്ക് 7.55-9.35 7.50-9.25 7.50-9.25
ബാങ്ക് ഓഫ് ഇന്ത്യ  7.85-10.35  7.85-10.35  7.85-10.60
കാനറ ബാങ്ക് 8.00-10.75  7.95-10.75  7.90-10.65
യൂക്കോ ബാങ്ക് 7.40-9.00 7.40-9.00 7.40-9.00
ബാങ്ക് ഓഫ് മഹാരാഷ്ട്ര  7.35-10.15 7.35-10.15 7.35-10.15
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 7.55-10.75  7.55-10.75 7.55-10.75
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 7.90-8.90  7.90-8.90  7.90-8.90
ഇന്ത്യന്‍ ബാങ്ക് 7.40-9.40  7.40-9.40  7.40-9.40
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 7.85-9.45   7.85-9.45  7.85-9.45

സ്വകാര്യ ബാങ്കുകള്‍

30 ലക്ഷം വരെ 30 ലക്ഷത്തിന് മുകളിലും 75 ലക്ഷം വരെയും 75 ലക്ഷത്തിന് മുകളില്‍
കൊട്ടക് മഹീന്ദ്ര ബാങ്ക് 8.65-8.65 8.65-8.65 8.65-8.65
ഐസിഐസിഐ ബാങ്ക് 8.50-8.50 8.50-8.50 8.50-8.50
ആക്‌സിസ് ബാങ്ക് 8.75-12.80 8.75-12.80 8.75-9.65
എച്ച്എസ്ബിസി ബാങ്ക് 8.25-8.25 8.25-8.25 8.25-8.25
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.30-10.60 8.30-10.60 8.30-10.60
കരൂര്‍ വൈശ്യ ബാങ്ക് 8.45-11.40 8.45-11.40 8.45-11.40
കര്‍ണാടക ബാങ്ക് 8.62-10.86 8.62-10.86 8.62-10.86
ഫെഡറല്‍ ബാങ്ക് 9.15-9.15 9.15-9.15 9.15-9.15
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് 8.50-9.75 8.50-9.75 8.50-9.75
എച്ച്ഡിഎഫ്‌സി ബാങ്ക് 8.45-8.45  8.45-8.45  8.45-8.45
സിറ്റി യൂണിയന്‍ ബാങ്ക് 10.05-15.45 9.85-15.45 9.85-13.75
സിഎസ്ബി ബാങ്ക് 9.61-11.34 9.61-11.34 9.61-11.34
ബന്ധന്‍ ബാങ്ക് 8.66-15.00 8.66-12.83 8.66-12.83
ആര്‍ബിഎല്‍ ബാങ്ക് 9.00-9.00 9.00-9.00 9.00-9.00