AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: ഭൂമിയില്‍ ഇനി എത്ര സ്വര്‍ണം ഖനനം ചെയ്യാനുണ്ടെന്ന് അറിയാമോ?

Gold On Earth: ഓരോ വര്‍ഷവും വലിയ അളവില്‍ സ്വര്‍ണം നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്രയുമധികം എല്ലാ രാജ്യങ്ങളിലേക്കും കയറ്റുമതിയും ഇറക്കുമതിയും ചെയ്യപ്പെടണമെങ്കില്‍ അത്രമാത്രം ഖനനം ചെയ്ത് എടുത്തിട്ടുണ്ടാകുമല്ലേ?

Gold: ഭൂമിയില്‍ ഇനി എത്ര സ്വര്‍ണം ഖനനം ചെയ്യാനുണ്ടെന്ന് അറിയാമോ?
സ്വര്‍ണ ഖനി Image Credit source: Matthew Horwood/Getty Images
shiji-mk
Shiji M K | Updated On: 18 Jun 2025 11:25 AM

സ്വര്‍ണം ഇല്ലാതെ നമുക്കൊരു കളിയില്ല, എന്തിനും ഏതിനും സ്വര്‍ണം വേണം. സ്വര്‍ണത്തിനോട് അത്രയേറെ താത്പര്യം മനുഷ്യര്‍ക്കുണ്ട്. ചിലര്‍ അത് ആര്‍ഭാടത്തിന്റെ ഭാഗമായി ഉപയോഗിക്കുമ്പോള്‍ മറ്റ് ചിലര്‍ മികച്ച നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നത് തന്നെയാണ് വില വര്‍ധനവിന് പ്രധാന കാരണം.

ഓരോ വര്‍ഷവും വലിയ അളവില്‍ സ്വര്‍ണം നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്രയുമധികം എല്ലാ രാജ്യങ്ങളിലേക്കും കയറ്റുമതിയും ഇറക്കുമതിയും ചെയ്യപ്പെടണമെങ്കില്‍ അത്രമാത്രം ഖനനം ചെയ്ത് എടുത്തിട്ടുണ്ടാകുമല്ലേ?

ഖനനം ചെയ്‌തെടുത്ത സ്വര്‍ണം

ഏകദേശം 206,000 ടണ്‍ സ്വര്‍ണം ഇതുവരെ ഖനനം ചെയ്‌തെടുത്തിട്ടുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. എന്നാല്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കില്‍ 238,391 ടണ്‍ സ്വര്‍ണം ഖനനം ചെയ്‌തെടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്. ഖനനം ചെയ്‌തെടുത്ത സ്വര്‍ണത്തിന്റെ പകുതിയോളം ആഭരണമാക്കി മാറ്റി. ബാക്കിയുള്ളത് കോയിന്‍ ബാറുകള്‍, സെന്‍ട്രല്‍ ബാങ്ക് ഹോള്‍ഡിങ്ങുകള്‍ എന്നിങ്ങനെയാണ്.

Also Read: Investments: 50 ലക്ഷം വരുമാനം കിട്ടിയിട്ടും നീക്കിയിരുപ്പില്ല, നിക്ഷേപവും 0 ; ഞെട്ടിക്കുന്ന സർവേ

ഇനിയെത്ര

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഏകദേശം 70,550 ടണ്‍ സ്വര്‍ണ നിക്ഷേപം ഇനിയുമുണ്ട്. എന്നാല്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത് 60,370 ടണ്‍ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ്. ഉറപ്പില്ലാത്തതും വേര്‍തിരിച്ചെടുക്കാന്‍ സാധ്യതയുള്ളതുമായി സ്വര്‍ണ സ്രോതസുകള്‍ 145,626 ടണ്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഖനനം ചെയ്‌തെടുത്തതും ഇനി ചെയ്യാനുള്ളതുമെല്ലാം കൂട്ടുമ്പോള്‍ ആകെ സ്വര്‍ണ നിക്ഷേപം 299,000 ടണ്‍ വരെയാണ്.