AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Savings Account: എഫ്ഡിക്ക് മാത്രമല്ല സേവിങ്‌സ് അക്കൗണ്ടിനും പലിശ കുറഞ്ഞു; എസ്ബിഐ മാറ്റങ്ങള്‍ ഇങ്ങനെ

SBI Savings Account Interest Rate: 2025 ജൂണ്‍ ആറിന് ചേര്‍ന്ന പണനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയത്.

SBI Savings Account: എഫ്ഡിക്ക് മാത്രമല്ല സേവിങ്‌സ് അക്കൗണ്ടിനും പലിശ കുറഞ്ഞു; എസ്ബിഐ മാറ്റങ്ങള്‍ ഇങ്ങനെ
എസ്ബിഐ Image Credit source: Thomas Fuller/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 19 Jun 2025 10:03 AM

തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്നിരിക്കുന്നത്. പുതുക്കിയ പലിശ നിരക്കുകളെല്ലാം തന്നെ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു. സ്ഥിര നിക്ഷേപങ്ങളുടെയും സേവിങ്‌സ് അക്കൗണ്ടുകളുടെയും പലിശയാണ് എസ്ബിഐ കുറച്ചത്.

2025 ജൂണ്‍ ആറിന് ചേര്‍ന്ന പണനയ അവലോകന യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയത്. എസ്ബിഐയുടെ സേവിങ്‌സ് അക്കൗണ്ടിനും സ്ഥിര നിക്ഷേപത്തിനും ഇനി മുതല്‍ ലഭിക്കാന്‍ പോകുന്ന പലിശയുടെ വിശദാംശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

സേവിങ്‌സ് അക്കൗണ്ട് പലിശ

പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് എസ്ബിഐയുടെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ 2.5 ശതമാനം പലിശയാണ് ഇനി ലഭിക്കുക. നേരത്തെ പത്ത് കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.7 ശതമാനം പലിശയായിരുന്നു നല്‍കിയിരുന്നത്. പത്ത് കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ.

സ്ഥിര നിക്ഷേപ പലിശ

റെഗുലര്‍ എഫ്ഡി സ്‌കീമുകളുടെ പലിശ 25 ബേസിസ് പോയിന്റാണ് കുറച്ചത്. സാധാരണക്കാര്‍ക്ക് 3.05 ശതമാനം മുതല്‍ 6.45 ശതമാനം വരെ സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കും. നേരത്തെ 3.3 ശതമാനം മുതല്‍ 6.7 ശതമാനം വരെയായിരുന്നു പലിശ.

Also Read: SBI FD Interest Rate: ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ കുറച്ച് എസ്ബിഐ; ഇനി ഇത്രയേ ലഭിക്കൂ

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ അവരുടെ സ്ഥിര നിക്ഷേപത്തിന് 3.55 ശതമാനം മുതല്‍ 7.05 ശതമാനം വരെ മാത്രമേ പലിശ ലഭിക്കുകയുള്ളു. എന്നാല്‍ നേരത്തെ 3.08 ശതമാനം മുതല്‍ 7.30 ശതമാനം വരെ ഇവര്‍ക്ക് പലിശ ലഭിച്ചിരുന്നു.