Pooja Bumper 2024: പൂജ ബമ്പര്‍ നിങ്ങള്‍ക്ക് തന്നെ; ഭാഗ്യം പരീക്ഷിക്കാന്‍ ഇപ്പോള്‍ ടിക്കറ്റെടുക്കാം

Pooja Bumper Draw Date and Ticket Charge: ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്ന ഒക്ടോബര്‍ 9ന് തന്നെയാണ് പൂജ ബമ്പര്‍ ബി ആര്‍ 100 എന്ന ടിക്കറ്റിന്റെ പ്രകാശനം നടന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലനാണ് ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരുസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

Pooja Bumper 2024: പൂജ ബമ്പര്‍ നിങ്ങള്‍ക്ക് തന്നെ; ഭാഗ്യം പരീക്ഷിക്കാന്‍ ഇപ്പോള്‍ ടിക്കറ്റെടുക്കാം

പൂജ ബമ്പര്‍ (Image Credits: Social Media)

Updated On: 

24 Nov 2024 | 08:12 AM

ഓണം ബമ്പര്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങി തിരിച്ചെങ്കിലും ഭാഗ്യം തുണച്ചില്ലെന്ന പരാതി പറഞ്ഞുകൊണ്ടിയിരിക്കുകയാണോ ഇപ്പോഴും? എന്നാല്‍ ഒട്ടും വിഷമിക്കേണ്ട, പൂജ ബമ്പര്‍ കാത്തിരിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്. ടിക്കറ്റ് വില്‍പന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ നിങ്ങളം ഒട്ടും വൈകിക്കേണ്ട ടിക്കറ്റ് എടുക്കാന്‍. എപ്പോഴാണ് ഭാഗ്യം തെളിയുന്നത് അറിയില്ലല്ലോ!

പൂജ ബമ്പര്‍

ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്ന ഒക്ടോബര്‍ 9ന് തന്നെയാണ് പൂജ ബമ്പര്‍ ബി ആര്‍ 100 എന്ന ടിക്കറ്റിന്റെ പ്രകാശനം നടന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലനാണ് ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചത്. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ച് സീരുസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഓണം ബമ്പര്‍ നറുക്കെടുപ്പിന് ശേഷം സംസ്ഥാനത്ത് വില്‍പന നടക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് പൂജ ബമ്പര്‍. കൂടാതെ ഈ വര്‍ഷത്തെ അവസാന ലോട്ടറി കൂടിയാണ് പൂജ ബമ്പര്‍.

സമ്മാനത്തുക

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ആള്‍ക്ക് 12 കോടി രൂപയാണ് ലഭിക്കുന്നത്. കൂടാതെ ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്നതാണ് രണ്ടാം സമ്മാനം. ഈ സമ്മാനത്തുക തന്നെയാണ് പൂജ ബമ്പറിന്റെ ഏറ്റവും വലിയ സവിശേഷത. മൂന്നാം സമ്മാനമായി ഓരോ പരമ്പരകള്‍ക്കും പത്ത് ലക്ഷം രൂപ. നാലാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കും.

Onam Bumper 2024: ഓണം ബംപര്‍ എങ്ങനാ എടുത്തേ ഷെയറിട്ടാണോ? എങ്കില്‍ ഇക്കാര്യം അറിയാതിരിക്കരുത്‌

അഞ്ച് പരമ്പരകള്‍ക്കായി രണ്ട് ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. കൂടാതെ 5,000, 1,000, 500, 300 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. 334830 സമ്മാനങ്ങളാണ് ആകെ ലഭിക്കുന്നത്.

പൂജ ബമ്പര്‍ ടിക്കറ്റ് വില

12 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന പൂജ ബമ്പറിന്റെ ആകെ വില 300 രൂപയാണ്. ഓണം ബമ്പര്‍ സ്വന്തമാക്കുന്നതുപോലെ ഈ ടിക്കറ്റും നിങ്ങള്‍ക്ക് ഷെയറിട്ടും അല്ലാതെയും സ്വന്തമാക്കാവുന്നതാണ്.

പൂജ ബമ്പര്‍ നറുക്കെടുപ്പ്

മറ്റ് ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കുന്നത് പോലെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് തന്നെയാണ് പൂജ ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 2024 ഡിസംബര്‍ 4നാണ് ഇത്തവണത്തെ പൂജ ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. നവംബര്‍ അവസാനിക്കാറായ സ്ഥിതിക്ക് പെട്ടെന്ന് തന്നെ പൂജ ബമ്പര്‍ സ്വന്തമാക്കുന്നതാണ് ബുദ്ധി.

2023ലെ പൂജ ബമ്പര്‍ ആര്‍ക്ക്?

2023ലെ പൂജ ബമ്പര്‍ അടിച്ചത് JC 253199 എന്ന ടിക്കറ്റിനാണ്. കഴിഞ്ഞ വര്‍ഷവും 12 കോടി രൂപ തന്നെയാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയില്‍ വിറ്റ ടിക്കറ്റായിരുന്നു ഭാഗ്യം സ്വന്തമാക്കിയത്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ