RBI New Rule: ഭവന വായ്പയുടെ പലിശയിലും കാര്യമായ ഇടിവുണ്ട്; ഇളവ് ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം?

Long Switch Over Rule: ഭവന വായ്പകള്‍ക്ക് 2.5 ശതമാനം - 3 ശതമാനം എന്ന നിരക്കിലാണ് സ്പ്രെഡ് ഈടാക്കുന്നത്. റിപ്പോ നിരക്കുകളെ അടിസ്ഥാനമാക്കി ഭവന വായ്പകള്‍ക്ക് പ്രതിവര്‍ഷം 8 മുതല്‍ 8.5 ശതമായി മാറി.

RBI New Rule: ഭവന വായ്പയുടെ പലിശയിലും കാര്യമായ ഇടിവുണ്ട്; ഇളവ് ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം?

പ്രതീകാത്മക ചിത്രം

Updated On: 

30 Oct 2025 18:49 PM

ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലവിലുള്ള റിപ്പോ നിരക്കും സ്പ്രെഡും കണക്കിലെടുത്താണ് വായ്പാ നിരക്ക് കണക്കാക്കുന്നത്. വായ്പയിലെ സ്പ്രെഡ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍, വായ്പയുടെ കാലാവധി, ബാങ്കിന്റെ ലാഭ മാര്‍ജിന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചെലവുകള്‍ വഹിക്കാന്‍ ഈടാക്കുന്ന അധിക തുകയാണിത്. കൂടാതെ ബാങ്കുകളുടെ ലാഭ മാര്‍ജിനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭവന വായ്പകള്‍ക്ക് 2.5 ശതമാനം – 3 ശതമാനം എന്ന നിരക്കിലാണ് സ്പ്രെഡ് ഈടാക്കുന്നത്. റിപ്പോ നിരക്കുകളെ അടിസ്ഥാനമാക്കി ഭവന വായ്പകള്‍ക്ക് പലിശ പ്രതിവര്‍ഷം 8 മുതല്‍ 8.5 ശതമാനമായി മാറി. സമീപ മാസങ്ങളില്‍ തുടര്‍ച്ചയായി നിരക്ക് കുറച്ചെങ്കിലും, വായ്പകാര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് നല്‍കുന്ന കാര്യം വളരെ മന്ദഗതിയിലാണ്.

2025ല്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത് മൂന്ന് തവണയാണ്. 100 ബേസിസ് പോയിന്റ് കുറച്ച് 5.5 ശതമാനമാക്കി. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. റിപ്പോ അധിഷഠിത വായ്പകള്‍ സാധാരണയായി മൂന്ന് മാസത്തിലൊരിക്കല്‍ പലിശ നിരക്കുകള്‍ ക്രമീകരിക്കാറുണ്ടെങ്കിലും, എംസിഎല്‍ആറില്‍ ട്രാന്‍സ്മിഷന്‍ സംഭവിക്കാന്‍ 12 മാസം വരെ എടുത്തേക്കാം.

റിപ്പോ നിരക്കിനെ മാത്രമല്ല, ബാങ്കിങ് സംവിധാനത്തിലെ പണലഭ്യതയെയും ബാങ്കുകള്‍ നടത്തുന്ന വിവിധ ഫണ്ടുകളുടെ ചെലവിനെയും അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ എംസിഎല്‍ആറില്‍ പലിശ നിരക്ക് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മന്ദഗതിയിലാകുന്നു.

Also Read: Financial Freedom: ബജറ്റിങ്, എസ്‌ഐപി, ശരിയായ നിക്ഷേപം; 3 കോടി സമ്പാദിക്കാന്‍ ഇവ മാത്രം മതി

ആര്‍ബിഐയുടെ നീക്കത്തിന്റെ പൂര്‍ണ പ്രയോജനം ലഭിക്കാനായി ഉപഭോക്താക്കള്‍ മുന്‍കൈയെടുക്കുക. കടം വാങ്ങുമ്പോഴുള്ള പലിശ നിരക്കും നിലവിലെ നിരക്കും കൃത്യമായി പരിശോധിക്കുക. പലിശയില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കില്‍ ബാങ്കിനെ സമീപിക്കുകയും പലിശയില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ