UPI Payments : യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്; റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

UPI Payments Additional Charges : യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ പേരിലേക്കെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

UPI Payments : യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്; റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Upi Payments

Updated On: 

11 Jun 2025 20:34 PM

3,000 രൂപ മുതൽ ഉയർന്ന മൂല്യമുള്ള യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്രം. യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുമെന്നുള്ള പ്രചാരം വ്യാജവും, അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന് മൂല്യമുള്ള യുപിഐ ഇടപാടുകൾക്ക് കേന്ദ്രം മര്‍ച്ചൻ്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) രേഖപ്പെടുത്തുമെന്നായിരുന്നു പ്രമുഖ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് തള്ളികൊണ്ട് കേന്ദ്രം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഉയര്‍ന്ന സംഖ്യയിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചെലവ് വര്‍ധിക്കുന്നതിലെ ആശങ്കകള്‍ ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്. ഇത് നിഷേധിച്ചുകൊണ്ടായിരുന്നു കേന്ദ്രം രംഗത്തെത്തിയത്.

ALSO READ : QR code scams: ക്യുആർ കോഡ് തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം, സുരക്ഷാ വഴികൾ ഇങ്ങനെ

“യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുമെന്നുള്ള ഊഹാപോഹങ്ങളും അവകാശവാദങ്ങളും തീർത്തും വ്യാജവും അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണ്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായതും തെറ്റിധരിപ്പിക്കുന്ന ഊഹാപോഹങ്ങൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ അനിശ്ചിതത്വവും ഭയവും സംശയവും സൃഷ്ടിക്കാൻ ഇടയാക്കുന്നു. യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പൂർണ്ണാമായും പ്രതിജ്ഞബദ്ധരാണ്” ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഇക്കാര്യം അറിയിച്ചുകൊണ്ട് ധനകാര്യ മന്ത്രാലയം എക്സിൽ പങ്കുവെച്ച പോസ്റ്റ്

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം