Israel Iran Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ എല്‍പിജി വിതരണത്തെ ബാധിക്കുമോ?

Israel Iran Conflict Impacts On LPG Distribution: അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയാക്കുന്നു. പ്രകൃതിവാതകം സിഎന്‍ജി ആക്കി വാഹനങ്ങളിലും വീടുകളില്‍ പാചകത്തിനും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഇവയ്‌ക്കെല്ലാം വില വര്‍ധിക്കുന്നത് രാജ്യത്തെ ഓരോ വീടുകളെയുമാണ് ബാധിക്കുക.

Israel Iran Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ എല്‍പിജി വിതരണത്തെ ബാധിക്കുമോ?

എല്‍പിജി

Published: 

24 Jun 2025 15:56 PM

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്. എന്നിരുന്നാലും ഇരുവരുടെയും പൂര്‍വകാല ചരിത്രമനുസരിച്ച് എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെല്ലാം തന്നെ ഇന്ത്യന്‍ അടുക്കളകളെയും ബാധിക്കുമെന്ന് പറഞ്ഞാല്‍ ഒട്ടും അമ്പരക്കേണ്ട. അതിന് കാരണമുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കാരണം പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി എന്നിവയുടെ വില വര്‍ധിച്ചാല്‍ അത് നമ്മുടെ രാജ്യത്തെ വീടുകളെയും ബാധിക്കും. ഇന്ത്യ നിലവില്‍ തങ്ങളുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും പ്രകൃതിവാതക വിതരണത്തിന്റെ 50 ശതമാനവും മറ്റ് രാജ്യങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.

അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയാക്കുന്നു. പ്രകൃതിവാതകം സിഎന്‍ജി ആക്കി വാഹനങ്ങളിലും വീടുകളില്‍ പാചകത്തിനും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഇവയ്‌ക്കെല്ലാം വില വര്‍ധിക്കുന്നത് രാജ്യത്തെ ഓരോ വീടുകളെയുമാണ് ബാധിക്കുക.

സംഘര്‍ഷം രൂക്ഷമാകുന്നത് ആഭ്യന്തര ദ്രവീകൃത പെട്രോളിയം ഗ്യാസ് സിലിണ്ടറിന്റെയും കംപ്രസ് നാച്ചുറല്‍ ഗ്യാസ് വിലകളെയും ബാധിച്ചേക്കും. ഇന്ത്യന്‍ വീടുകളില്‍ ഉപയോഗിക്കുന്ന മൂന്ന് എല്‍പിജി സിലിണ്ടറുകളില്‍ രണ്ടെണ്ണം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളതാണെന്നാണ് വിവരം.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകത്തിലെ ആകെ എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം പോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

നമ്മുടെ രാജ്യത്തിന്റെ പ്രതിദിന അസംസ്‌കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഏകദേശം 5.5 ദശലക്ഷം ബാരലാണ്. ഇതില്‍ തന്നെ ഏകദേശം 2.2 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയും.

Also Read: Israel Strikes Iran: ഇസ്രായേലും ഇറാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നേട്ടമാര്‍ക്ക്?

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയാല്‍ രാജ്യത്തെ ഇന്ധന വിലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. റഷ്യ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉള്‍പ്പെടെ ഉള്ളതിനാല്‍ ഇന്ധന വിതരണത്തില്‍ ദീര്‍ഘകാല തടസങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്തിന് സാധിച്ചേക്കും.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും