SAMSUNG Success Story: പച്ചക്കറിയിൽ തുടങ്ങി, ഇന്ന് കൊറിയൻ സമ്പത്തിന്റെ നെടുംതൂൺ; ‘സാംസങ്’ എന്ന മൂന്ന് നക്ഷത്രങ്ങളുടെ പിറവി
Samsung Success Story: കൊറിയൻ തെരുവിലെ ചെറിയൊരു കടയിൽ നിന്നും ആഗോള വിപണിയിലെ ഭീമൻ ബ്രാൻഡിലേക്കുള്ള സാംസങിന്റെ യാത്ര അറിയാം...

Lee Byung-Chull
പച്ചക്കറികളും ഉണക്കമീനും വിറ്റിരുന്ന ഒരു ചെറിയ കട, വർഷങ്ങൾക്കിപ്പുറം ഇന്നത് ദക്ഷിണ കൊറിയ എന്ന രാജ്യത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ കമ്പനിയായ സാംസങിന്റെ കഥയാണിത്. കൊറിയൻ തെരുവിലെ ചെറിയൊരു കടയിൽ നിന്നും ആഗോള വിപണിയിലെ ഭീമൻ ബ്രാൻഡിലേക്കുള്ള സാംസങിന്റെ യാത്ര അറിയാം…
സാംസങ് ട്രേഡിങ് കമ്പനി
1938 ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ പച്ചക്കറികളും ഉണക്കമീനും ന്യൂഡിൽസും വിൽക്കാൻ ഒരു കട തുടങ്ങി. ലീ ബ്യുങ് ചുൾ എന്ന വ്യക്തി ആരംഭിച്ച ഈ കടയുടെ പേര് സാംസങ് ട്രേഡിങ് കമ്പനി എന്നായിരുന്നു. കൊറിയൻ ഭാഷയിൽ സാംസങ് എന്നതിന് മൂന്ന് നക്ഷത്രങ്ങൾ എന്നാണ് അർത്ഥം. ആണ് സാംസങ് ആരംഭിച്ചത് . പിന്നീട് പഞ്ചസാര ,കമ്പിളി തുടങ്ങിയവയും വ്യാപാരം ചെയ്തു.
കൊറിയൻ മീനുകൾ, പച്ചകറികൾ തുടങ്ങിയവ ബെയ്‌ജിങ്ങ്,മഞ്ജൂരിയ എന്നിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചു. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ് തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ ലോകത്തിൽ എത്തിച്ചത്. 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി, മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ തുടങ്ങിയ മാറുന്ന കാലത്തിനനുസരിച്ച് പുത്തൻ ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിച്ചു. 1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്, സി.ജി. ഗ്രൂപ്പ്, ഹൻസോൾ ഗ്രൂപ്പ് എന്നീ നാല് കമ്പനികളായി തിരിഞ്ഞു.
സാംസങ് ഗ്രൂപ്പ്
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ്, കപ്പൽ നിർമ്മാണ കമ്പനി സാംസങ് ഹെവി ഇൻഡസ്ട്രി,
ലോകത്തിലെ പത്താമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനിയായ സാംസങ് എഞ്ചിനീയറിങ്ങ് & സി&ടി, സാംസങ് ലൈഫ് ഇൻഷൂറൻസ്, സാംസങ് എവർ ലാൻഡ്, ലോകത്തിലെ മികച്ച പരസ്യ കമ്പനിയായ ഷീൽ വേൾഡ് വൈഡ് തുടങ്ങിയവയിലൂടെ സാംസങ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
ദക്ഷിണ കൊറിയ
ഇന്ന് സാംസങിന് ദക്ഷിണ കൊറിയയുടെ സാമ്പത്തികം, രാഷ്ട്രീയം, മീഡിയ തുടങ്ങിയവയിൽ ശക്തമായ സ്വാധീനം ഉണ്ട്. കൊറിയയുടെ സാമ്പത്തിക രംഗത്തിന്റെ ഏകദേശം 17 ശതമാനവും ആകെ കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും സാംസങിന്റെ കൈയിലാണ്.