Personal Finance: എളുപ്പവഴികളൊന്നും തന്നെയില്ല, പണം സമ്പാദിക്കാന്‍ സമയം അനിവാര്യമാണ്
How To Become A Millionaire: വാങ്ങല്‍-വില്‍പന രീതിയാണ് പലരും ഓഹരി വിപണിയില്‍ പിന്തുടരുന്നത്. വളരെ പെട്ടെന്ന് ഇരട്ടിക്കും എന്ന ധാരണയിലായിരിക്കരുത് പണം നിക്ഷേപിക്കേണ്ടത്. പണം വളരുന്നതിന് വര്‍ഷങ്ങളെടുക്കുമെന്ന കാര്യം ആദ്യം തന്നെ മനസിലാക്കി വെക്കുക.

പണക്കാരനാകാണം, അതും വളരെ പെട്ടെന്ന് വേണം അല്ലെ? ഇത് മലയാളികളുടെ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ വളരെ പെട്ടെന്ന് പണക്കാരനാകുക എന്നതാണ് പ്രശ്‌നം. എന്നാല്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ പകുതിയോളം ആളുകളും ശ്രമിക്കുന്നില്ല. പണക്കാരനാകാന്‍ എളുപ്പവഴികളൊന്നും തന്നെയില്ല. അതിന് ശ്രദ്ധാപൂര്‍വം പണം നിക്ഷേപിക്കാനും സ്വരുക്കൂട്ടാനും അറിഞ്ഞിരിക്കണം.
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ പലര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. പലരും തങ്ങള്‍ ഓഹരി വിപണിയിലേക്ക് എത്തിയത് നിക്ഷേപം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന കാര്യം പലപ്പോഴും മറന്നുപോകാറുണ്ട്.
വാങ്ങല്‍-വില്‍പന രീതിയാണ് പലരും ഓഹരി വിപണിയില്‍ പിന്തുടരുന്നത്. വളരെ പെട്ടെന്ന് ഇരട്ടിക്കും എന്ന ധാരണയിലായിരിക്കരുത് പണം നിക്ഷേപിക്കേണ്ടത്. പണം വളരുന്നതിന് വര്‍ഷങ്ങളെടുക്കുമെന്ന കാര്യം ആദ്യം തന്നെ മനസിലാക്കി വെക്കുക.




നിങ്ങളുടെ നിക്ഷേപത്തില്‍ എന്തെങ്കിലും ചെറിയ ഇടിവ് സംഭവിക്കുമ്പോഴേക്കും നിക്ഷേപം മാറ്റേണ്ടതില്ല. ഇത്തരത്തില്‍ നിക്ഷേപം മാറ്റുമ്പോള്‍ അത് നിങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള ലാഭവും സമ്മാനിക്കുന്നില്ല. സ്ഥിരമായി നിക്ഷേപം നടത്തി മുന്നോട്ട് പോകുന്നതാണ് നിക്ഷേപ വിജയത്തിന് അടിത്തറ പാകുന്നത്.
വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ തീര്‍ച്ചയായും സംശയങ്ങളും ആകുലതകളും ഉണ്ടാകും. എന്നാല്‍ ഇവിടെ കുറുക്കുവഴികള്‍ തേടുന്നത് ഉചിതമല്ല. മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒട്ടേറെ വഴികളുണ്ട്. അവ കണ്ടെത്തുന്നതിലാണ് കാര്യം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍
മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. ഓഹരികള്‍ തിരഞ്ഞെടുക്കുന്നത് പോലെയുള്ള അപകടം ഇവിടെയില്ല. സ്ഥിരമായി നിശ്ചിത തുക ദീര്‍ഘനാളത്തേക്ക് നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി.
നാളുകള്‍ക്ക് ശേഷം കൂട്ടുപലിശയുടെ കരുത്താണ് നിക്ഷേപകന് കൂടെയുണ്ടാകുന്നത്. നിങ്ങള്‍ക്ക് മികച്ച സമ്പാദ്യ ശീലം സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ സമയമെടുത്ത് കോടീശ്വരന്മാരാകാം എന്ന കാര്യം ഉറപ്പാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.