AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെന്ന പേടി വേണ്ട, വിദ്യാഭ്യാസ വായ്പ നിങ്ങള്‍ക്കും കിട്ടും

Central Sector Interest Subsidy Scheme: ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാതെ വിദ്യാഭ്യാസ വായ്പ ലഭിക്കുമോ എന്നതാണ് നിങ്ങളുടെ ചിന്തയെങ്കില്‍, തീര്‍ച്ചയായും ലഭിക്കുമെന്ന കാര്യം ഉറപ്പിച്ചോളൂ. രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി നിങ്ങള്‍ക്കും പഠിക്കാം.

Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെന്ന പേടി വേണ്ട, വിദ്യാഭ്യാസ വായ്പ നിങ്ങള്‍ക്കും കിട്ടും
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Updated On: 10 Jun 2025 | 05:59 PM

മികച്ച വിദ്യാഭ്യാസം നേടുന്നതിനായി പലപ്പോഴും വിദ്യാഭ്യാസ വായ്പകള്‍ എടുക്കേണ്ടതായി വരാറുണ്ട്. വായ്പയുടെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍ തന്നെ വിവിധ ബാങ്കുകളാണ് നിരവധി വായ്പകള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ വായ്പ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ അനിവാര്യമാണ്.

ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാതെ വിദ്യാഭ്യാസ വായ്പ ലഭിക്കുമോ എന്നതാണ് നിങ്ങളുടെ ചിന്തയെങ്കില്‍, തീര്‍ച്ചയായും ലഭിക്കുമെന്ന കാര്യം ഉറപ്പിച്ചോളൂ. രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി നിങ്ങള്‍ക്കും പഠിക്കാം.

പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് സെന്‍ട്രല്‍ സെക്ടര്‍ ഇന്ററസ്റ്റ് സബ്‌സിഡി സ്‌കീം. കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രയോജനപ്പെടുകയുള്ളു.

വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം നല്‍കും. ഇത് ഈടിന്റെ ആവശ്യമില്ലാതെയും ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാതെയും വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് വായ്പ നല്‍കുമ്പോഴുള്ള അപകട സാധ്യത കുറയ്ക്കുന്നതിന് ചില ധനകാര്യ സ്ഥാപനങ്ങള്‍ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലുള്ള സഹ അപേക്ഷകരെയും കൊളാറ്ററലുകളെയും നിര്‍ത്താറുണ്ട്.

Also Read: Education Loan: ഇന്‍ഷുറന്‍സ് പരിരക്ഷ വിദ്യാഭ്യാസ വായ്പയ്ക്കും ആവശ്യമാണോ?

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

  1. ശക്തമായ ക്രെഡിറ്റ് ചരിത്രമില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പയ്ക്ക് ഉയര്‍ന്ന പലിശ ഈടാക്കാന്‍ സാധ്യതയുണ്ട്.
  2. സഹ അപേക്ഷകന്‍, കൊളാറ്ററല്‍, ശക്തമായ ക്രെഡിറ്റ് ചരിത്രം എന്നിവ ഇല്ലെങ്കില്‍ ലഭിക്കുന്ന തുകയിലും വലിയ കുറവ് വരാം.
  3. ലോണ്‍ എടുക്കുന്നതിന് മുമ്പ് തിരിച്ചടവ് ഷെഡ്യൂള്‍, ഇഎംഐ നഷ്ടപ്പെട്ടാലുള്ള പിഴകള്‍, സഹ അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോറില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ എന്നിവയെ കുറിച്ച് ബാങ്കുമായി സംസാരിക്കുക.
  4. വായ്പ ലഭിക്കുന്നതിന് ബാങ്ക് ഈടാക്കുന്ന മറ്റ് ചാര്‍ജുകളെ കുറിച്ചും ധാരണയുണ്ടായിരിക്കണം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.