Supplyco Onam Offer 2025: സപ്ലൈകോയില്‍ വിലക്കുറവ് ഏതെല്ലാം സാധനങ്ങള്‍ക്ക്?
Supplyco Discount Items: സപ്ലൈകോയില്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഏതെല്ലാം സാധനങ്ങള്‍ക്കാണ് വിലക്കുറവ് ഉണ്ടാവുക എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്.

പ്രതീകാത്മക ചിത്രം
എല്ലാ ഓണക്കാലത്തും വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈകോ ശ്രമിക്കാറുണ്ട്. വിലക്കയറ്റം രൂക്ഷമായ ഈ വര്‍ഷവും മികച്ച ഓഫറുകളില്‍ തന്നെയാണ് ആളുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോ ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം. ശേഷം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഓണം ഫെയര്‍ നടക്കും.
സപ്ലൈകോയില്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഏതെല്ലാം സാധനങ്ങള്‍ക്കാണ് വിലക്കുറവ് ഉണ്ടാവുക എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. അരിയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമെ ഒട്ടനവധി ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്കും വില കുറയുന്നു.
വിലകുറയുന്നത് എന്തിനെല്ലാം?
സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കും. അര ലിറ്ററിന് 179 രൂപയാണ് വില. സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 219 ഉം അര ലിറ്ററിന് 219 ഉം ആണ് വില. ഈ വിലയില്‍ വര്‍ധനവുണ്ടാകാതെ വില്‍പന നടത്താനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
ശബരി, കേര വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് ബ്രാന്‍ഡുകളുെട വെളിച്ചെണ്ണയും എംആര്‍പിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടക്കും. സണ്‍ഫ്‌ളവര്‍ ഓയില്‍, പാം ഓയില്‍ തുടങ്ങിയ ഭക്ഷ്യ എണ്ണകളും സപ്ലൈകോയില്‍ ലഭിക്കും.
മറ്റുള്ളവ
വന്‍പയര്‍- കിലോയ്ക്ക് 70 രൂപ
തുവര പരിപ്പ്- 93 രൂപ
മുളക്- സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് 1 കിലോയായി വര്‍ധിപ്പിച്ചു. 1 കിലോയക്ക് 115.5 രൂപയും അര കിലോയക്ക് 57.50 രൂപയും
സേമിയ/പാലട മിക്‌സ് (200 ഗ്രാം)
പഞ്ചസാര
ഉപ്പ്
പുട്ടുപൊടിയും അപ്പം പൊടിയും
Also Read: Supplyco Onam Fair 2025: അരി വിലയ്ക്കും കടിഞ്ഞാണിടും; ഓണം ഫെയര്‍ 25 മുതലെന്ന് മന്ത്രി
നിലവില്‍ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ സബ്‌സിഡി സാധനങ്ങളും സപ്ലൈകോയില്‍ ലഭ്യമാണ്. വിലക്കുറവോടെ വെളിച്ചെണ്ണ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിത്തുടങ്ങി.