UPI Payments: 3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് വരുന്നു
UPI Payments Extra Charges: ഉയര്‍ന്ന സംഖ്യയിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചെലവ് വര്‍ധിക്കുന്നതിലെ ആശങ്കകള്‍ ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് വീണ്ടും അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ട്. വ്യാപാരികളുടെ വിറ്റുവരവിനേക്കാള്‍ ഉപരി ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി ഡിസ്‌കൗണ്ട് നിരക്ക് അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് വിവരം.
ഉയര്‍ന്ന സംഖ്യയിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചെലവ് വര്‍ധിക്കുന്നതിലെ ആശങ്കകള്‍ ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വലിയ തുകയുടെ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ട്. 2020 ജനുവരി മുതല്‍ നിലവിലുണ്ടായിരുന്ന സീറോ എംഡിആര്‍ നിയമം പഴയപടിയാകുമെന്നും വൃത്തങ്ങള്‍ പറയുന്നു.




റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും നടക്കുന്നത് യുപിഐ വഴിയാണ്. യുപിഐ ഇടപാടുകള്‍ക്ക് 0.3 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നല്‍കാന്‍ പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. നിലവില്‍ റുപെ ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകളിലെ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്.
Also Read: Repo Rate: റിപ്പോ നിരക്ക് കുറച്ചത് വഴി നിങ്ങൾക്ക് ലാഭം 3,000 രൂപയ്ക്ക് മേൽ; വായ്പ എടുത്തിട്ടുണ്ടോ?
ബാങ്കുകള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷമാകും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.
ധനകാര്യ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്
Speculation and claims that the MDR will be charged on UPI transactions are completely false, baseless, and misleading.
Such baseless and sensation-creating speculations cause needless uncertainty, fear and suspicion among our citizens.
The Government remains fully committed…
— Ministry of Finance (@FinMinIndia) June 11, 2025
എന്നാല്‍ യുപിഐയുമായി ബന്ധപ്പെട്ട് ഉയരുന്ന ഊഹാപോഹങ്ങള്‍ ധനകാര്യ മന്ത്രാലയം പൂര്‍ണമായും തള്ളിയിരിക്കുകയാണ്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ധനകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. യുപിഐ വഴിയുള്ള പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പോസ്റ്റില്‍ പറയുന്നു.