Gold Investment: അവസരം നഷ്ടപ്പെടുത്തരുത്! സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിതാ വഴികള്‍

Best Ways to Invest in Gold: വില ഉയരുന്നുണ്ടെങ്കിലും സ്വര്‍ണം എന്നത് എക്കാലത്തെയും മികച്ച നിക്ഷേപങ്ങളിലൊന്നാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന് ധാരാളം വഴികള്‍ ഇന്ന് ലഭ്യമാണ്. ചിലര്‍ ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയെ മാത്രമാണ് സ്വര്‍ണ നിക്ഷേപമായി പരിഗണിക്കുന്നുള്ളൂ.

Gold Investment: അവസരം നഷ്ടപ്പെടുത്തരുത്! സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിതാ വഴികള്‍

സ്വര്‍ണം

Updated On: 

14 Sep 2025 16:30 PM

സ്വര്‍ണം വാങ്ങിക്കുന്നതിനും അവ കൈമാറ്റം ചെയ്യുന്നതിനും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ സാധാരണക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വിവാഹം, ഉത്സവം എന്നിവയ്‌ക്കെല്ലാം വലിയ അളവില്‍ സ്വര്‍ണം വാങ്ങിച്ചിരുന്നവര്‍ ഇന്ന് പേരിന് മാത്രം മതി സ്വര്‍ണമെന്ന നിലപാടിലാണ്.

എന്നാല്‍ വില ഉയരുന്നുണ്ടെങ്കിലും സ്വര്‍ണം എന്നത് എക്കാലത്തെയും മികച്ച നിക്ഷേപങ്ങളിലൊന്നാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന് ധാരാളം വഴികള്‍ ഇന്ന് ലഭ്യമാണ്. ചിലര്‍ ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയെ മാത്രമാണ് സ്വര്‍ണ നിക്ഷേപമായി പരിഗണിക്കുന്നുള്ളൂ. എന്നാല്‍ ഇവയ്ക്ക് പുറമെ നിക്ഷേപം നടത്താവുന്ന മറ്റ് വഴികള്‍ പരിശോധിക്കാം.

ആഭരണങ്ങള്‍

നിക്ഷേപം നടത്തുമ്പോള്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം ആഭരണങ്ങള്‍ വാങ്ങിക്കുക എന്നതാണ്. ഓരോരുത്തരും അവര്‍ക്ക് സൗകര്യപ്രദമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നു. എന്നിരുന്നാലും പണികൂലി, ജിഎസ്ടി എന്നിങ്ങനെയുള്ള മറ്റ് ചെലവുകള്‍ നിങ്ങളെ അലട്ടിയേക്കാം.

സ്വര്‍ണ്ണക്കട്ടി

ശുദ്ധമായ സ്വര്‍ണമാണ് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി ബാറുകളും നാണയങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. വ്യത്യസ്ത തൂക്കത്തില്‍ ഇവ ലഭിക്കും. മാത്രമല്ല സൂക്ഷിക്കാനും എളുപ്പമാണ്.

ഡിജിറ്റല്‍ സ്വര്‍ണം

നിക്ഷേപകര്‍ക്കിടയില്‍ ഡിജിറ്റല്‍ സ്വര്‍ണത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം ഓണ്‍ലൈനായി വാങ്ങിക്കാനും എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനും സാധിക്കും. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് ഈ മാര്‍ഗം തീര്‍ച്ചയായും പ്രയോജനപ്പെടും.

Also Read: Gold Rate: ഒരു ഗ്രാം മാല അര ഗ്രാം മോതിരം; ജെന്‍ സികളുടെ പ്രിയപ്പെട്ട സ്വര്‍ണം

ഗോള്‍ഡ് ഇടിഎഫുകള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഇടിഎഫുകള്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ് ഇത്. ഒരു യൂണിറ്റ് എന്നത് സാധാരണയായി ഒരു ഗ്രാം സ്വര്‍ണമാണ്. ഇവയ്ക്കും സംഭരണ പ്രശ്‌നങ്ങളുണ്ടാകില്ല. എളുപ്പത്തില്‍ വില്‍ക്കാനും സാധിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും ഇപ്പോള്‍ നിക്ഷേപകരുടെ ഇഷ്ട മാര്‍ഗമാണ്. സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇഴയ്ക്ക് കൃത്യമായ പലിശയും നിങ്ങള്‍ക്ക് ലഭിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ