Bank Locker: ലോക്കറില്‍ സൂക്ഷിച്ച സാധനങ്ങള്‍ മോഷണം പോയാല്‍ എന്ത് ചെയ്യണം?
How Many Times Can Open Bank Locker: നമ്മുടെ രാജ്യത്തെ ബാങ്ക് ലോക്കറുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? എന്നാല്‍ 2021ല്‍ ഈ നിയമത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
നമ്മുടെ കൈവശമുള്ള വിലക്കൂടിയ വസ്തുക്കള്‍ പലപ്പോഴും ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിക്കാറുള്ളത്. വീടുകളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സുരക്ഷിതം ബാങ്ക് ലോക്കറുകളാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ ഈ ബാങ്ക് ലോക്കറുകള്‍ ഇത്രയേറെ സുരക്ഷിതമാണോ?
നമ്മുടെ രാജ്യത്തെ ബാങ്ക് ലോക്കറുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? എന്നാല്‍ 2021ല്‍ ഈ നിയമത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഉപഭോക്താക്കള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാങ്കുകള്‍ക്ക് സൂക്ഷിക്കാന്‍ അവകാശമില്ല എന്നതാണ് ശ്രദ്ധേയം. ലോക്കറിലെ വസ്തുക്കളെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളും ബാങ്കുകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ ഉപഭോക്താവ് കാണിക്കുന്ന കൃത്രിമങ്ങള്‍ക്ക് ബാങ്കുകള്‍ ഉത്തരവാദികളായിരിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.
ബാങ്ക് ലോക്കറില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി മനസിലായാല്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുക. ബാങ്കിലും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കണം. ലോക്കറുമായി ബന്ധപ്പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്കാകും. ബാങ്കിന്റെ ഭാഗത്ത് നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ലെങ്കില്‍ ആര്‍ബിഐയ്ക്ക് പരാതി നല്‍കാം.
Also Read: Israel-iran conflict: ഇസ്രായേൽ – ഇറാൻ സംഘർഷം, ഏഷ്യൻ വിപണികൾ ഇടിഞ്ഞു; കുതിച്ചുയർന്ന് എണ്ണ വില
എന്നാല്‍ നിങ്ങള്‍ക്ക് ലോക്കറുകള്‍ തുറന്ന് പരിശോധിക്കുന്നതിന് പരിധിയുണ്ട്. ആ പരിധിക്ക് അപ്പുറമുള്ള തുറക്കലുകള്‍ക്ക് അധിക ഫീസ് ഈടാക്കും. എല്ലാ വര്‍ഷവും 12 തവണ നിങ്ങള്‍ക്ക് ലോക്കര്‍ തുറക്കാം. എന്നാല്‍ ഇക്കാര്യം ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമാണ്.