Ratan Tata Will : ആ 500 കോടി ടാറ്റ കുടുംബത്തിലേക്കല്ല; ആരാണ് രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ പറയുന്ന മോഹിനി മോഹൻ ദത്ത?
Mohini Mohan Dutta In Ratan Tata's Will : എന്നാൽ രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ പുതിയ ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെയോ മക്കളുടെയോ പേര് ചേർത്തിട്ടില്ല. അദ്ദേഹത്തിന് വളർത്തുനായ ടിറ്റോയുടെ പേരും വിൽപ്പത്രത്തിലുണ്ട്.

Ratan Tata
രാജ്യം ഒന്നടങ്കം വിലാപത്തോടെ വിട നൽകിയ രത്തൻ ടാറ്റയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും പുരോഗമിക്കുകയാണ്. തൻ്റെ ആസ്തികൾ എങ്ങനെ ആർക്കൊക്കെ വീതിച്ച് നൽകണമെന്ന് കാരുണ്യപ്രവർത്തകനും കൂടിയായിരുന്ന വ്യവസായ പ്രമുഖൻ തൻ്റെ വിൽപ്പത്രത്തിൽ (Rata Tata Will) രേഖപ്പെടുത്തിട്ടുണ്ട്. തനിക്ക് ആഹാരം വെച്ച് നൽകിയ പാചകക്കാരൻ, തൻ്റെ വളർത്തുമൃഗം ഉൾപ്പെടെയുള്ളവരുടെ പേര് രത്തൻ ടാറ്റ തൻ്റെ വിൽപ്പത്രത്തിൽ എഴുതി ചേർത്തിട്ടുണ്ട്. എന്നാൽ ടാറ്റ കുടുംബത്തിനും പുറമെ രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പേരാണ് എല്ലാവരും ഇപ്പോൾ തിരയുന്നത്, മോഹിനി മോഹൻ ദത്ത. 500 കോടി രൂപയാണ് രത്തൻ ടാറ്റ തൻ്റെ ആസ്തിയിൽ നിന്നും മോഹിനി മോഹൻ ദത്ത എന്നയാൾക്കായി വിൽപ്പത്രത്തിൽ എഴുതി നൽകയിരിക്കുന്നതെന്നാണ് ദി എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ആരാണ് മോഹിനി മോഹൻ ദത്ത?
ടാറ്റ ആസ്ഥാനമായിട്ടുള്ള ജംഷെഡ്പൂരിൽ നിന്നുള്ള വ്യവസായിയാണ് മോഹിനി മോഹൻ ദത്ത എന്നാണ് ദി എക്ണോമിക്സ് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. 1960 മുതൽ ദത്തയ്ക്ക് രത്തൻ ടാറ്റയും അടുത്ത ബന്ധമുണ്ട്. ടാറ്റയുടെ കുടുംബ ബിസിനെസിലേക്ക് രത്തൻ ടാറ്റ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ദത്തയുമായി സൗഹൃദത്തിലായിരുന്നു. ടാറ്റയെ പരിചയപ്പെട്ടതോടെയാണ് തൻ്റെ ജീവിതത്തിലും മാറ്റമുണ്ടായതെന്ന് ദത്ത പറഞ്ഞുയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദത്തയുടെ ബിസിനെസ് കരിയറും ടാറ്റ ഗ്രൂപ്പമായി ചേർന്ന തന്നെ പോയിരുന്നത്. ഹോട്ടൽ ബിസിനെസായ താജ് ഗ്രൂപ്പിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ ദത്ത ടാറ്റയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ദത്ത സ്റ്റാലിയൺ ട്രാവൽ ഏജൻസി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ആ യാത്ര ഏജൻസി ടാറ്റയുടെ താജ് സർവീസുമായി ലയിപ്പിക്കുകയും ചെയ്തു. അതിൻ്റെ 80 ശതമാനം ഓഹരിയും ടാറ്റ ക്യാപിറ്റലിൻ്റെ പക്കലായിരുന്നു. പിന്നീട് താജ് സർവീസ് തോമസ് കുക്കിന് വിറ്റെങ്കിലും ദത്ത അതിൻ്റെ ഡയറക്ടറായി തുടർന്നിരുന്നു.
കേവലം ഒരു ബിസിനെസ് പാർട്ട്ണെർ എന്ന ബന്ധമല്ലായിരുന്നു രത്തൻ ടാറ്റയ്ക്കും മോഹിനി മോഹൻ ദത്തയ്ക്കുമിടിയിലുണ്ടായിരുന്നത്. വളർത്തു പുത്രനെ പോലെയായിരുന്നു ടാറ്റ ദത്തയെ കണ്ടിരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നിരുന്നാലും ടാറ്റ നിയമപരമായി അവിവാഹിതനും മക്കളും ഇല്ലാത്ത വ്യക്തിയുമായിരുന്നു. ദത്തയ്ക്ക് മാത്രമല്ല അദ്ദേഹത്തിൻ്റെ മകൾക്ക് ടാറ്റ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ട്. താജ് ഹോട്ടലിൻ്റെ കരിയർ ആരംഭിച്ച ദത്തയുടെ മകൾ ഒരു ദശകത്തിലേറെ ടാറ്റ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ടാറ്റയുടെ പിറന്നാൾ ആഘോഷവേളയിൽ ദത്തയും പങ്കെടുത്തിരുന്നു.
രത്തൻ ടാറ്റയുടെ വിൽപ്പത്രം പ്രകാരം മോഹിനി മോഹൻ ദത്തയ്ക്ക് ലഭിക്കാൻ പോകുന്നത്…
റിപ്പോർട്ടുകൾ പ്രകാരം രത്തൻ ടാറ്റയുടെ 650 കോടിയോളം രൂപ ദത്തയിലേക്കെത്തുക. രത്തൻ ടാറ്റ താമസിച്ചിരുന്ന എസ്റ്റേറ്റിൻ്റെ മൂന്നിൽ ഒന്ന്, ബാങ്ക് ഡിപ്പോസിറ്റായിട്ടുള്ള 350 കോടി രൂപ, ടാറ്റ സ്വകാര്യ വസ്തുക്കളായ ആഢംബര വാച്ചുകൾ, പെയ്ൻ്റിങ്ങുകൾ തുടങ്ങിയവയെല്ലാം ദത്തയിലേക്ക് പോകുമെന്നാണ് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യാഥാർഥ തുക ഇതിലും ഉയരുമെന്ന് മറ്റ് ചില ബിസിനെസ് മാധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നത്.
വിൽപ്പത്രത്തിൽ പറയുന്ന മറ്റ് പേരുകൾ
രത്തൻ ടാറ്റയുടെ എസ്റ്റേറ്റിൻ്റെ ബാക്കി രണ്ടിൽ മൂന്ന് അദ്ദേഹത്തിൻ്റെ അർധ-സഹോദരിമാരായ ഷിറീൻ ജെജിബോയി ഡിഅന്ന ജെജിബോയി എന്നിവർക്ക് നൽകും. അദ്ദേഹത്തിൻ്റെ പാചകക്കാരൻ സുബ്ബയ്യയുടെയും വളർത്തുനായ ടിറ്റോയുടെ പേരും വിൽപ്പത്രത്തിൽ നൽകേണ്ടത് എന്താണെന്ന് എഴുതിട്ടുണ്ട്. സഹോദരൻ ജിമ്മി ടാറ്റയ്ക്കായി 50 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ടാറ്റ ഗ്രൂപ്പിൻ്റെ പുതിയ ചെയർമാനും രത്തൻ ടാറ്റയുടെ അർധ-സഹോദരനുമായ നോയൽ ടാറ്റയ്ക്കോ അദ്ദേഹത്തിൻ്റെ മക്കൾക്കോ വിൽപ്പത്രത്തിൽ ഒന്നും നൽകിട്ടില്ലയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.