CBSE Class 10th Exams 2026: പത്താം ക്ലാസ് പരീക്ഷയില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ല; സിബിഎസ്ഇയുടെ അറിയിപ്പ്‌

CBSE Class 10 2026 Exam New Important Guidelines: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വര്‍ഷം പത്താം ക്ലാസില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ ചോദ്യപേപ്പറുകള്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്

CBSE Class 10th Exams 2026: പത്താം ക്ലാസ് പരീക്ഷയില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ല; സിബിഎസ്ഇയുടെ അറിയിപ്പ്‌

CBSE

Published: 

12 Dec 2025 16:38 PM

ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. മൂല്യനിര്‍ണയത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം പത്താം ക്ലാസില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ ചോദ്യപേപ്പറുകള്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

സയന്‍സില്‍ ചോദ്യപേപ്പര്‍ എ, ബി, സി എന്നീ സെക്ഷനുകളിലായി മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സെക്ഷന്‍-എ ബയോളജി, സെക്ഷന്‍-ബി കെമിസ്ട്രി, സെക്ഷന്‍-സി ഫിസിക്‌സ്.

സെക്ഷൻ-എ, സെക്ഷൻ-ബി, സെക്ഷൻ-സി, സെക്ഷൻ-ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സോഷ്യല്‍ സയന്‍സ് തിരിച്ചിരിക്കുന്നത്. സെക്ഷൻ-എ ഹിസ്റ്ററി, സെക്ഷൻ-ബി ജോഗ്രഫി, സെക്ഷൻ-സി പൊളിറ്റിക്കല്‍ സയന്‍സ്, സെക്ഷൻ-ഡി ഇക്കോണമിക്‌സ്‌.

Also Read: CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല

സിബിഎസ്ഇ അക്കാദമിക് വെബ്‌സൈറ്റിൽ നല്‍കിയിരിക്കുന്ന സയന്‍സ്, സോഷ്യല്‍ സയന്‍സ്‌ വിഷയങ്ങളിലെ സാമ്പിൾ ചോദ്യപേപ്പറുകൾ പരിശോധിക്കാവുന്നതാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.

പ്രധാന നിർദ്ദേശങ്ങൾ

ഉത്തരങ്ങൾ എഴുതുന്നതിനായി ആന്‍സര്‍ ബുക്കില്‍ സയന്‍സ് വിഷയത്തില്‍ മൂന്ന് സെക്ഷനുകളായും, സോഷ്യല്‍ സയന്‍സില്‍ നാല് സെക്ഷനുകളായും വിഭജിക്കണം. ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബന്ധപ്പെട്ട വിഭാഗത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ എഴുതാവൂ. ഒരു സെക്ഷനിലെ ഉത്തരം മറ്റൊരു സെക്ഷനില്‍ എഴുതുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. കൂട്ടിക്കലര്‍ത്തിയ ഉത്തരങ്ങള്‍ (Mixed Answers) മൂല്യനിര്‍ണയം നടത്തുകയോ മാര്‍ക്ക് നല്‍കുകയോ ചെയ്യില്ല.

ഫലപ്രഖ്യാപനത്തിന്‌ ശേഷമുള്ള വെരിഫിക്കേഷൻ അല്ലെങ്കിൽ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ പോലും അത്തരം തെറ്റുകൾ അംഗീകരിക്കുകയോ പരിഹരിക്കുകയോ ചെയ്യില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ബോർഡ് പരീക്ഷ എഴുതുമ്പോൾ വിദ്യാർത്ഥികൾ തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശീലനം മുൻകൂട്ടി ചെയ്യുന്നുണ്ടെന്ന് എല്ലാ സ്കൂളുകളും ഉറപ്പാക്കണമെന്നാണ് സിബിഎസ്ഇയുടെ നിര്‍ദ്ദേശം. സ്കൂളുകൾക്ക് ഈ നിർദ്ദേശങ്ങൾ പ്രീ-ബോർഡ് പരീക്ഷകളിലും ഉൾപ്പെടുത്താമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം