CBSE : കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു; ‘ഷുഗര്‍ ബോര്‍ഡ്’ സ്ഥാപിക്കണമെന്ന് സ്‌കൂളുകളോട് സിബിഎസ്ഇ

CBSE sugar board: നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അമിതമായ ഷുഗര്‍ ഉപഭോഗത്തിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം

CBSE : കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു; ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന് സ്‌കൂളുകളോട് സിബിഎസ്ഇ

പ്രതീകാത്മക ചിത്രം

Updated On: 

18 May 2025 | 10:33 AM

ന്യൂഡൽഹി: കുട്ടികളിലെ ഷുഗര്‍ ഉപഭോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ‘ഷുഗര്‍ ബോര്‍ഡുകള്‍’ സ്ഥാപിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തിൽ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം ഗണ്യമായി വര്‍ധിച്ചതായാണ് കണക്കുകള്‍. നേരത്തെ മുതിര്‍ന്നവരില്‍ മാത്രമാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാല്‍ കുട്ടികളിലും ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സിബിഎസ്ഇയുടെ പുതിയ നീക്കം.

സ്കൂൾ പരിസരങ്ങളിൽ ഷുഗര്‍ അടങ്ങിയ സ്‌നാക്ക്‌സ്‌, പാനീയങ്ങൾ, പ്രോസസ്ഡ്‌ ഭക്ഷണങ്ങൾ എന്നിവയുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് കൂടുതല്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

അമിതമായ ഷുഗര്‍ ഉപഭോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, അമിത വണ്ണം, ദന്ത പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഇത് കുട്ടികളുടെ ആരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും ബാധിക്കുമെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അമിതമായ ഷുഗര്‍ ഉപഭോഗത്തിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

ദിവസേന എത്രത്തോളം ഷുഗറാകാം, സാധാരണ ഭക്ഷണങ്ങളിലെ ഷുഗറിന്റെ ളവ്, അനാരോഗ്യകരമായ ഭക്ഷണരീതി, ആരോഗ്യ അപകടസാധ്യതകള്‍, ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ബോര്‍ഡിലുണ്ടാകും. ഇതുസംബന്ധിച്ച് ബോധവൽക്കരണ സെമിനാറുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൂലൈ 15 ന് മുമ്പ് സ്കൂളുകൾ ഇതുസംബന്ധിച്ച്‌ റിപ്പോർട്ടും ഫോട്ടോഗ്രാഫുകളും അപ്‌ലോഡ് ചെയ്യണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശിച്ചു.

Read Also: Madras HC halts NEET UG Results: നീറ്റ് ഫലപ്രഖ്യാപനം തടഞ്ഞ് മദ്രാസ് ഹൈകോടതി; നടപടി വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന്

4-10 പ്രായപരിധിയിലുള്ള കുട്ടികളുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 13 ശതമാനവും 11 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 15 ശതമാനവും ഷുഗറില്‍ നിന്നാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് ശുപാര്‍ശ ചെയ്യുന്ന് അഞ്ച് ശതമാനത്തേക്കാള്‍ കൂടുതലാണെന്നതാണ് ആശങ്ക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ