Central Bank of India Recruitment : സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസറാകാം; ആയിരം ഒഴിവുകള്‍

Central Bank of India Credit Officer Recruitment 2025 : അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്. ബിരുദധാരിയാണെന്ന് തെളിയിക്കുന്ന മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

Central Bank of India Recruitment : സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസറാകാം; ആയിരം ഒഴിവുകള്‍

പ്രതീകാത്മക ചിത്രം

Published: 

08 Feb 2025 | 01:49 PM

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസറാകാന്‍ അവസരം,. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ I-ലാണ് നിയമനം. ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതിയും, പരീക്ഷ എന്നാണ് നടക്കുന്നതെന്നും പിന്നീട് അറിയിക്കും. ആകെ ആയിരം ഒഴിവുകളുണ്ട്. എസ്‌സി-150, എസ്ടി-75, ഒബിസി-270, ഇഡബ്ല്യുഎസ്-100, ജനറല്‍-405 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. പിഡബ്ല്യുബിഡിയില്‍ വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. 48480 മുതലാണ് പേ സ്‌കെയില്‍.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപാനൽ ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റി വഴി ഒരു വർഷത്തെ ബാങ്കിംഗ് & ഫിനാൻസ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സിനുള്ള സ്ഥാപനങ്ങള്‍ ബാങ്ക് അനുവദിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകൃത വെബ്‌സൈറ്റ് (www.centralbankofindia.co.in) പിന്തുടരണം. 20-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1994 നവംബര്‍ 30നും, 2004 നവംബര്‍ 30നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ബിരുദധാരിയാണെന്ന് തെളിയിക്കുന്ന സാധുവായ മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. കൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിന് ലഭിച്ച മാർക്കിന്റെ ശതമാനം സൂചിപ്പിക്കണം.

Read Also :  തുടക്കത്തില്‍ തന്നെ കിട്ടുന്നത് മികച്ച ശമ്പളം, ഇരുനൂറിലേറെ ഒഴിവുകള്‍; സെന്‍ട്രല്‍ ബാങ്ക് വിളിക്കുന്നു

യോഗ്യത തെളിയിക്കുന്ന രേഖകള്‍ അഭിമുഖ സമയത്ത് ഹാജരാക്കണം. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. എസ്‌സി, എസ്ടിക്ക് അഞ്ച് വര്‍ഷവും, ഒബിസി(നോണ്‍ ക്രീമി ലെയര്‍)ക്ക് മൂന്ന് വര്‍ഷവും, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷവും ഇളവുണ്ടാകും. വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവര്‍ക്കും ഇളവുണ്ട്. 1984 ലെ കലാപപം ബാധിച്ചവര്‍ക്കും ഇളവ് ബാധകമാണ്.

ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, ജനറല്‍ അവയര്‍നസ് തുടങ്ങിയവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാകും. 9 മാസത്തെ ക്ലാസ് റൂം പരിശീലന കാലയളവിൽ, ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 2,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഓൺ-ജോബ് പരിശീലന സമയത്ത്, പ്രതിമാസ സ്റ്റൈപ്പൻഡ് 10,000 രൂപയായിരിക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർത്ഥികളെ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്കെയിൽ-1ൽ ഉൾപ്പെടുത്തും.

ഉദ്യോഗാർത്ഥി രണ്ട് വർഷത്തെ പ്രൊബേഷനിലായിരിക്കും. സ്ത്രീകള്‍, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 150 രൂപയും, മറ്റുള്ളവര്‍ക്ക് 750 ആണ് പരീക്ഷാഫീസ്. അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കണം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ