Kerala School Holidays : അടിപൊളി! മാർച്ച് നാലിന് സ്കൂളിൽ പോകേണ്ട; അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

Chettikulangara Bharani 2025 Alappuzha School Holiday : മാവേലിക്കര കാർത്തികപ്പള്ളി താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പൊതുപരീക്ഷകൾക്ക് മാറ്റമില്ല

Kerala School Holidays : അടിപൊളി! മാർച്ച് നാലിന് സ്കൂളിൽ പോകേണ്ട; അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

Representational Image

Updated On: 

03 Feb 2025 16:16 PM

ആലപ്പുഴ : മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കിലെ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത. ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുഭഭരണിയോട് അനുബന്ധിച്ച് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് നാലാം തീയതി ആലപ്പുഴ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ ഓഫീസുകൾക്കും കളക്ടർ അന്നേ ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ല കലക്ടർ അലക്സ് വർഗീസ് അറിയിപ്പിൽ കൂട്ടിച്ചേർത്തു.

അതേസമയം ഫെബ്രുവരി മാസത്തിൽ ശനി, ഞായർ ദിവസങ്ങൾക്ക് പുറമെ ഒരു ദിവസം മാത്രമാണ് വിദ്യാർഥികൾക്ക് അവധി ലഭിക്കുക. ഫെബ്രുവരി 26ന് ശിവരാത്രിയോട് അനുബന്ധിച്ച് മാത്രമാണ് പൊതുഅവധി ലഭിക്കുക. മറ്റ് പ്രാദേശിക അവധികൾ ഇതുവരെ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ പരീക്ഷക്കാലം ആയതോടെ അവധികൾ നൽകുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനോടകം പല സ്കൂളുകളിലും പൊതുപരീക്ഷയുടെ മോഡൽ പരീക്ഷകൾക്ക് തുടക്കമായിട്ടുണ്ട്.

മാർച്ച് മൂന്നാം തീയതിയാണ് സംസ്ഥാനത്തെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷയ്ക്ക് തുടക്കമാകുക. മാർച്ച് 26ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാകും. മൂന്നാം തീയതി ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയും 26നാണ് അവസാനിക്കുക. അതേസമയം മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ പൂർത്തിയാകുക മാർച്ച് 29നാണ്.  ഈ മാസം 22-ാം തീയതിയോട് പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും