JEE Main 2025: ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷ ഏപ്രിൽ 2 മുതൽ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

JEE Main 2025 Session 2: ഏപ്രിൽ 8 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാമത്തെ ഷിഫ്റ്റിൽ പേപ്പർ 1 ബിഇ/ ബിടെക് പരീക്ഷയും നടക്കും. പേപ്പർ 2A (ബി.ആർക്ക്), പേപ്പർ 2B (ബി.പ്ലാനിംഗ്), പേപ്പർ 2A, 2B (ബി.ആർക്ക്, ബി.പ്ലാനിംഗ്) എന്നിവ ഏപ്രിൽ 9 ന് ആദ്യ ഷിഫ്റ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കും

JEE Main 2025: ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷ ഏപ്രിൽ 2 മുതൽ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

12 Mar 2025 13:05 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2 ന്റെ ഔദ്യോഗിക പരീക്ഷാ ഷെഡ്യൂൾ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഷെഡ്യൂൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ജെഇഇ മെയിൻസ് സെഷൻ 2 ഏപ്രിൽ 2 മുതൽ ഏപ്രിൽ 9 വരെ നടക്കുമെന്ന് ഔദ്യോഗിക ഷെഡ്യൂളില്‍ വ്യക്തമാക്കുന്നു. പേപ്പർ 1 (ബിഇ/ബിടെക്) 2025 ഏപ്രിൽ 2, 3, 4, 7 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത്‌ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും നടക്കും.

ഏപ്രിൽ 8 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാമത്തെ ഷിഫ്റ്റിൽ പേപ്പർ 1 ബിഇ/ ബിടെക് പരീക്ഷയും നടക്കും. പേപ്പർ 2A (ബി.ആർക്ക്), പേപ്പർ 2B (ബി.പ്ലാനിംഗ്), പേപ്പർ 2A, 2B (ബി.ആർക്ക്, ബി.പ്ലാനിംഗ്) എന്നിവ ഏപ്രിൽ 9 ന് ആദ്യ ഷിഫ്റ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:30 വരെ നടക്കും. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പും അഡ്മിറ്റ് കാർഡും എന്‍ഡിഎ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Read Also : ISRO YUVIKA 2025: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ ‘യുവിക’; വിട്ടുകളയരുത് ഈ അവസരം

പരീക്ഷാ ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോം പേജിൽ, ‘ജെഇഇ (മെയിൻ)-2025 സെഷൻ-2 പരീക്ഷാ ഷെഡ്യൂൾ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. തുടര്‍ന്ന് ലഭിക്കുന്ന പരീക്ഷാ ഷെഡ്യൂള്‍ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും