KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രതീക്ഷിക്കാമോ? അനിശ്ചിതത്വം തുടരുന്നു

More Delay In Publishing KEAM Rank List 2025: മാര്‍ക്ക് ഏകീകരിക്കുന്നതിലെ ബദല്‍ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് കാലതാമസത്തിന് കാരണമായത്. നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അഞ്ചോളം ബദല്‍ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രതീക്ഷിക്കാമോ? അനിശ്ചിതത്വം തുടരുന്നു

കീം 2025

Published: 

29 Jun 2025 | 07:06 PM

കീം 2025 പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും, അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും ജൂലൈ മൂന്ന് ഉച്ചയ്ക്ക് 12 മണി വരെ അവസരം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM-2025 – Candidate Portal’ എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്താല്‍ വിദ്യാര്‍ത്ഥിക്ക് അവരവരുടെ പ്രൊഫൈല്‍ പേജ് ലഭിക്കും. ഫോട്ടോ, ഒപ്പ്, സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇതുവഴി കാണാം. ഇതില്‍ ന്യൂനതകളുണ്ടെങ്കില്‍ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ കാണാനാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ന്യൂനതകള്‍ പരിഹരിക്കാം. സമയപരിധി കഴിഞ്ഞാല്‍ ന്യൂനതകള്‍ പരിഹരിക്കാന്‍ വീണ്ടും അവസരം ലഭിക്കില്ലെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

പ്രൊഫൈല്‍ പരിശോധിക്കുന്നതിനുള്ള സമയപരിധി ജൂലൈ മൂന്ന് വരെ നീട്ടിയതോടെ റാങ്ക് ലിസ്റ്റ് അതിനുശേഷം പുറത്തുവരാനാണ് സാധ്യത. ഈയാഴ്ച അവസാനം പുറത്തുവന്നില്ലെങ്കില്‍ അടുത്തയാഴ്ച എന്തായാലും റാങ്ക് ലിസ്റ്റ് പുറത്തുവന്നേക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും, പരിശോധനയ്ക്കും പലതവണയാണ് സമയപരിധി നീട്ടി നല്‍കിയത്. മെയ് 14ന് സ്‌കോര്‍ പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതില്‍ വിദ്യാര്‍ത്ഥികള്‍ നിരാശയിലാണ്.

മാര്‍ക്ക് ഏകീകരിക്കുന്നതിലെ ബദല്‍ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് കാലതാമസത്തിന് കാരണമായത്. നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അഞ്ചോളം ബദല്‍ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതില്‍ ഏത് അംഗീകരിക്കണമെന്നതിലാണ് ആശയക്കുഴപ്പം. സര്‍ക്കാര്‍ തീരുമാനം വന്നാല്‍ റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നതില്‍ മറ്റ് തടസങ്ങളുണ്ടാകില്ല.

Read Also: PSC Degree Level Exam: ബിരുദതല പ്രാഥമിക പരീക്ഷ കഴിഞ്ഞു; എഴുതിയത് എത്രപേര്‍; കട്ടോഫ് എത്ര?

രണ്ട് ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി ആര്‍ ബിന്ദു 24ന് പറഞ്ഞത്. ആ ഉറപ്പും പാഴായി. യതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത അമര്‍ഷത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കുന്നതില്‍ തടസമെന്തെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ചോദ്യവും സംശയവും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്