Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍; റിസള്‍ട്ട് എങ്ങനെ അറിയാം?
How to check Kerala Plus One Result 2025: ജൂണില്‍ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം നേരിയ തോതില്‍ താമസിച്ചു. 2024ല്‍ മെയ് 28നാണ് പ്ലസ് വണ്‍ ഫലം പുറത്തുവിട്ടത്

പ്രതീകാത്മക ചിത്രം
പ്ലസ് വണ്‍ ഫലത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് ഫലം പ്രസിദ്ധീകരിക്കാനാണ് ഒടുവിലത്തെ തീരുമാനം. നേരത്തെ ജൂണ്‍ മൂന്നിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് ജൂണ്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു. ജൂണില്‍ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം നേരിയ തോതില്‍ താമസിച്ചു. 2024ല്‍ മെയ് 28നാണ് പ്ലസ് വണ്‍ ഫലം പുറത്തുവിട്ടത്.
ഫലം അറിയുന്നതിന്
അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിന്
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നതും ജൂണ്‍ രണ്ടിനാണ്. അന്ന് വൈകിട്ട് അഞ്ചിന് അലോട്ട്‌മെന്റ് പുറത്തുവിടും. മൂന്നിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം.
4,62,768 അപേക്ഷകള്‍ ലഭിച്ചു. ജൂണ്‍ 10ന് രണ്ടാമത്തെ അലോട്ട്‌മെന്റും, 16ന് മൂന്നാമത്തെ അലോട്ട്‌മെന്റും പുറത്തുവിടും. ജൂണ്‍ 18നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് നേരത്തെ പുറത്തുവിട്ടിരുന്നു. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ മെയ് 28 വരെ സാവകാശം അനുവദിക്കുകയും ചെയ്തു.