Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് വെബ്‌സൈറ്റുകളില്‍ മാത്രമല്ല, മൊബൈല്‍ ആപ്പുകളിലും അറിയാം; എങ്ങനെ?

How to check Kerala DHSE Plus Two Results 2025: മെയ് 21ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് മീറ്റിങിന് ശേഷം റിസല്‍ട്ട് പുറത്തുവിടുന്നത് മെയ് 22ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. ടാബുലേഷന്‍ പ്രവര്‍ത്തികളും ഏതാണ്ട് പൂര്‍ത്തിയായി

Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് വെബ്‌സൈറ്റുകളില്‍ മാത്രമല്ല, മൊബൈല്‍ ആപ്പുകളിലും അറിയാം; എങ്ങനെ?

റിസല്‍ട്ടിന് മുന്നോടിയായി ഡിജിലോക്കറില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ്‌

Published: 

20 May 2025 18:49 PM

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. മെയ് 22ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് പിആർഡി പ്രസ് ചേംബറിലാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം, ഉച്ചകഴിഞ്ഞ് 3.30 മുതൽ വിവിധ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലങ്ങൾ ലഭ്യമാകും.

വെബ്‌സൈറ്റുകൾ

  1. results.hse.kerala.gov.in
  2. prd.kerala.gov.in
  3. results.digilocker.gov.in
  4. results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ

  • SAPHALAM 2025
  • IExaMS-Kerala
  • PRD Live
  • UMANG

Read Also: Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് മെയ് 21ന് വരില്ല; തീയതിയില്‍ ചെറിയൊരു മാറ്റം

മെയ് 21ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡ് മീറ്റിങിന് ശേഷം റിസല്‍ട്ട് പുറത്തുവിടുന്നത് മെയ് 22ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു. ടാബുലേഷന്‍ പ്രവര്‍ത്തികളും ഏതാണ്ട് പൂര്‍ത്തിയായി. ഫലപ്രഖ്യാപനത്തിനുള്ള അന്തിമ തയ്യാറെടുപ്പിലാണ് നിലവില്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്.

പ്ലസ് ടു പരീക്ഷയ്ക്ക് 4,44,707 വിദ്യാർഥികളും പ്ലസ് വണ്‍ പരീക്ഷയ്ക്ക് 4,13,589 വിദ്യാർഥികളും രജിസ്റ്റര്‍ ചെയ്തിരുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ റിസല്‍ട്ട് ജൂണില്‍ പ്രഖ്യാപിക്കും. നിലവില്‍ മൂല്യനിര്‍ണയം പുരോഗമിക്കുന്നു. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് നേരത്തെ പുറത്തുവിട്ടിരുന്നു. എസ്എസ്എല്‍സി, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ റിസല്‍ട്ടും പുറത്തുവന്നിരുന്നു. പ്രധാന പരീക്ഷകളില്‍ ഇനി ഹയര്‍ സെക്കന്‍ഡറി ഫലം മാത്രമാണ് പുറത്തുവിടാനുള്ളത്.

മെയ് ഒമ്പതിനാണ് 2024ല്‍ റിസല്‍ട്ട് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറച്ച് താമസിച്ചു. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. സമീപവര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ് വിജയശതമാനം രേഖപ്പെടുത്തിയത് 2024ലാണ്. ഇത്തവണ വിജയശതമാനം എത്രയായിരിക്കുമെന്നതിലാണ് അധ്യാപകരുടെയടക്കം ആകാംക്ഷ.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ