Kerala Plus One Trial Allotment 2025: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് എത്തുന്നത് നാളെ എത്ര മണിക്ക്? തിരുത്തലുകള്‍ എന്ന് വരെ നടത്താം?
Kerala Plus One Trial Allotment 2025 details in Malayalam: മെയ് 28 വൈകുന്നേരം അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതും മെയ് 28 വരെ നടത്താം. മെയ് 28ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ തിരുത്തലുകള്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും

പ്രതീകാത്മക ചിത്രം
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ (മെയ് 24) വൈകുന്നേരം അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം സാധുതയുള്ള അപേക്ഷകള്‍, ഓപ്ഷനുകള്‍ എന്നിവയാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ വീടിന് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ട്രയല്‍ അലോട്ട്‌മെന്റും നാളെ പുറത്തുവിടും.
ട്രയല്‍ അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
- hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- Candidate Login-SWS എന്ന ഓപ്ഷന്‍ വഴി ലോഗിന്‍ ചെയ്യണം
- കാന്‍ഡിഡേറ്റ് ലോഗിനിലെ ‘Trial Results’ എന്ന ലിങ്ക് വഴി ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അപേക്ഷിച്ചവര്‍ക്ക് ‘Candidate Login-MRS’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം
Read Also: Kerala Plus One Trial Allotment 2025: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ, എങ്ങനെ പരിശോധിക്കാം?
തിരുത്തലുകള്‍ എങ്ങനെ?
മെയ് 28 വൈകുന്നേരം അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതും മെയ് 28 വരെ നടത്താം. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്കിലൂടെയാണ് തിരുത്തലുകളോ, ഉള്‍പ്പെടുത്തലുകളോ നടത്തേണ്ടത്. മെയ് 28ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ തിരുത്തലുകള്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
തെറ്റായ വിവരം നല്‍കിയാല്‍
നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ഇത് അവസാന അവസരമാണ്. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനൊപ്പം, തിരുത്തലുകളോ ഉള്‍പ്പെടുത്തലുകളോ നടത്തണമെങ്കില്‍ അതിനുള്ള സാങ്കേതിക സഹായവും സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.