Kerala School Holidays: സംസ്ഥാനത്ത് 14 ജില്ലകളിലും അതിതീവ്ര മഴ; സ്കൂൾ അവധി ഈ ജില്ലകളിൽ
Kerala School Holidays Tomorrow: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Kerala School Holidays Tomorrow
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും അതിതീവ്ര മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയോടൊപ്പം 50-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളതീരത്ത് നാളെ കടലാക്രമണത്തിനുള്ള സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മഴക്കെടുതി ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിൽ 14 ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി താലൂക്ക് ഏഴ്, ദേവികുളം താലൂക്ക് അഞ്ച്, ഉടുമ്പൻചോല താലൂക്ക് രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. 80 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി നിലവിൽ കഴിയുന്നത്. 130 വീടുകൾക്കാണ് കനത്ത മഴയെ തുടർന്ന് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.
Updating….