MILMA Sales Officer Recruitment 2025: മില്‍മയില്‍ സെയില്‍സ് ഓഫീസറാകാം, 47000 രൂപ ശമ്പളം, മിക്ക ജില്ലകളിലും ഒഴിവ്‌

Kerala Cooperative Milk Marketing Federation Recruitment 2025: ടിആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ അഞ്ച് ഒഴിവുകളും, ഇആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ എട്ട് ഒഴിവുകളും, എംആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ അഞ്ച് ഒഴിവുകളുമുണ്ട്‌

MILMA Sales Officer Recruitment 2025: മില്‍മയില്‍ സെയില്‍സ് ഓഫീസറാകാം, 47000 രൂപ ശമ്പളം, മിക്ക ജില്ലകളിലും ഒഴിവ്‌

മില്‍മ

Updated On: 

26 Jun 2025 21:07 PM

കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ (കെസിഎംഎംഎഫ്/മില്‍മ) സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ആണ് മില്‍മയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചത്. ആദ്യം ഒരു വര്‍ഷത്തേക്കാകും നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി ഇത് രണ്ട് വര്‍ഷം വരെ നീട്ടി ലഭിക്കാം. ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

47,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ടിആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ തിരുവനന്തപുരത്തും, ആലപ്പുഴയിലും രണ്ട് ഒഴിവുകള്‍ വീതവും, പത്തനംതിട്ടയില്‍ ഒരു ഒഴിവുമുണ്ട്. ഇആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ എറണാകുളത്ത് അഞ്ചും, തൃശൂരില്‍ രണ്ടും, കോട്ടയത്ത് ഒരു ഒഴിവുമുണ്ട്. എംആര്‍സിഎംപിയു ലിമിറ്റഡിന് കീഴില്‍ കോഴിക്കോട് രണ്ടും, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോന്ന് വീതം ഒഴിവുകളുമുണ്ട്.

മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കില്‍ അപേക്ഷിക്കാം. ക്ഷീര മേഖലയിൽ സൂപ്പർവൈസറി തസ്തികയിൽ ഒരു വർഷത്തെ പരിചയം അഭികാമ്യം. cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.

Read Also: Secretariat Assistant Examination 2025: പ്രിലിമിനറി തീരും മുമ്പേ മുഖ്യ പരീക്ഷയുടെ തീയതിയെത്തി; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ മെയിന്‍സ് തൊട്ടടുത്ത്‌

അയയ്‌ക്കേണ്ടത് എങ്ങനെ?

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ