National General Strike: സര്‍വം നിശ്ചലമാകും? ബസുകള്‍ ഓടുമോ? നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

kerala Educational Institutions Holiday Updates: നാളെ അവധിയില്ലെങ്കിലും പൊതുഗതാത സംവിധാനങ്ങള്‍ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താന്‍ പാടുപെടും. പൊതുഗതാഗതം ഉപയോഗിക്കുന്ന അധ്യാപകരെയും ഇത് ബാധിക്കും. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളാണ് നാളെ പണിമുടക്കുന്നത്

National General Strike: സര്‍വം നിശ്ചലമാകും? ബസുകള്‍ ഓടുമോ? നാളെ സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

പ്രതീകാത്മക ചിത്രം

Updated On: 

08 Jul 2025 13:25 PM

തിരുവനന്തപുരം: നാളെ നടക്കുന്ന ദേശീയ പൊതുപണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമായേക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനുകളെല്ലാം തന്നെ പണിമുടക്കുമെന്നതിനാല്‍ ജനജീവിതം സ്തംഭിക്കാനാണ് സാധ്യത. ഇന്ന് നടക്കുന്ന പ്രൈവറ്റ് ബസ് പണിമുടക്ക് പോലും ജനജീവിതം ദുസഹമാക്കി. പ്രൈവറ്റ് ബസ് ആശ്രയിക്കുന്ന സാധാരണക്കാരെയാണ് പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നാളെ പ്രൈവറ്റിനൊപ്പം, മിക്ക കെഎസ്ആര്‍ടി ബസുകളും സര്‍വീസ് നടത്താന്‍ സാധ്യത കുറവാണ്.

കെഎസ്ആര്‍ടിസിയിലെ മിക്ക യൂണിയനുകളും പണിമുടക്കിന്റെ ഭാഗമാണെന്നതാണ് കാരണം. കെഎസ്ആര്‍ടിസി ബസുകള്‍ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാണെന്ന് വ്യക്തമല്ല. നാളെ സര്‍വീസുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തള്ളി ഇടതുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസി നാളെ സര്‍വീസ് നടത്തില്ലെന്ന് ഇടതുകണ്‍വീനറായ ടിപി രാമകൃഷ്ണനും വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും അടഞ്ഞുകിടക്കും. പണിമുടക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടാകുമോയെന്നാണ് പലരുടെയും സംശയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പണി മുടക്കിന് അവധി പ്രഖ്യാപിക്കാറില്ല. ചില സാഹചര്യങ്ങളില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ നാളെ എന്തെങ്കിലും പരീക്ഷകള്‍ മാറ്റിവച്ചതായി ഇതുവരെ അറിയിപ്പില്ല. പരീക്ഷ മാറ്റിവച്ചെങ്കില്‍ മാധ്യമങ്ങളിലൂടെയോ, സര്‍വകലാശാല വെബ്‌സൈറ്റുകളിലൂടെയോ അറിയാനാകും.

Read Also: Kerala Private Bus And All India Strike 2025: ഇന്ന് സ്വകാര്യ ബസ് സമരം, നാളെ ദേശീയ പണിമുടക്ക്; ജനജീവിതം സ്തംഭിക്കും; അവധി കിട്ടുമോ?

നാളെ അവധിയില്ലെങ്കിലും പൊതുഗതാത സംവിധാനങ്ങള്‍ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താന്‍ പാടുപെടും. പൊതുഗതാഗതം ഉപയോഗിക്കുന്ന അധ്യാപകരെയും ഇത് ബാധിക്കും. എന്നാല്‍ മന്ത്രി വ്യക്തമാക്കിയതുപോലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയാല്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളാണ് നാളെ പണിമുടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിദ്രോഹ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്കുന്നത്. പാല്‍, പത്രം, അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്