NEET PG 2025: നീറ്റ് പിജി പരീക്ഷാ കേന്ദ്രം മാറ്റാനുള്ള വെബ്സൈറ്റ് തുറന്നു; പരിശോധിക്കാം ഇവിടെ
NEET PG 2025 Exam City Resubmission: പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 17 വരെയാണ്. നീറ്റ് പിജി 2025ൻ്റെ അഡ്മിറ്റ് കാർഡ് ജൂലൈ 31-നകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് പരീക്ഷ നടക്കുന്നത്. ഇതിൻ്റെ ഫലം സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രതീകാത്മക ചിത്രം
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പിജി 2025-ൻ്റെ പരീക്ഷാ (NEET PG 2025 Exam) കേന്ദ്രം തിരുത്തുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് തുറന്നു. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in ൽ പരീക്ഷാ കേന്ദ്രം തിരുത്താം. ഇന്നലെ മുതലാണ് വെബ്സൈറ്റ് തുറന്നത്.
പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 17 വരെയാണ്. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ, പരീക്ഷാ കേന്ദ്രം ലഭ്യമായ നഗരങ്ങൾ മാത്രമേ ഉദ്യോഗാർത്ഥിക്ക് കാണാൻ കഴിയൂ. കൃത്യമായ സ്ഥലം അഡ്മിറ്റ് കാർഡുകൾ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. ആദ്യം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ ക്രമത്തിലാണ് പരീക്ഷാ കേന്ദ്രം ഒരുക്കുന്നത്.
നീറ്റ് പിജി 2025ൻ്റെ അഡ്മിറ്റ് കാർഡ് ജൂലൈ 31-നകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് പരീക്ഷ നടക്കുന്നത്. ഇതിൻ്റെ ഫലം സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നീറ്റ് പിജി 2025: പരീക്ഷാ കേന്ദ്രം എങ്ങനെ തിരഞ്ഞെടുക്കാം
പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വീണ്ടും സമർപ്പിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന രീതി പിന്തുടരുക.
1. natboard.edu.in എന്ന NBEMS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ ലഭ്യമായ NEET PG 2025 പരീക്ഷാ കേന്ദ്രം മാറ്റാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ലോഗിൻ വിശദാംശങ്ങൾ നൽകി ഉദ്യോഗാർത്ഥികൾ അടുത്ത പേജിലേക്ക് കടക്കുക.
4. ഇപ്പോൾ പരീക്ഷാ നഗരവും മറ്റ് വിശദാംശങ്ങളും തിരഞ്ഞെടുക്കാനുള്ള പേജ് കാണാം.
5. ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
6. കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
വെബ്സൈറ്റ് തകരാറിൽ
നീറ്റ് പീജി പരീക്ഷാ കേന്ദ്രം തിരുത്തുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് തകരാറിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂൺ 17ന് സമയം അവസാനിക്കാനിരിക്കെ വെബ്സൈറ്റ് തകരാറിലായത് വിദ്യാർത്ഥികളിൽ കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. തീയതി നീട്ടണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.