RRB Recruitment 2025: വരുന്നു റെയിൽവേയിൽ വമ്പൻ അവസരം, ഒഴിവുകൾ 50,000; എവിടെ എങ്ങനെ അപേക്ഷിക്കാം?

RRB Recruitment 2025 Selection Process: തൊഴിൽരഹിതരായ ഉദ്യോ​ഗാർത്ഥികൾക്ക് സുരക്ഷിതമായ ജോലി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിവിധ റെയിൽവേ വകുപ്പുകളിലെ ഒഴിവുകൾ നികത്തുക എന്നതാണ് ഉദ്ദേശം. ആനുകൂല്യങ്ങളുള്ള സ്ഥിരമായ സർക്കാർ ജോലി അന്വേഷിക്കുന്ന ഏതൊരു ഉദ്യോ​ഗാർത്ഥിക്കും ഇതൊരു നല്ല അവസരമാണ്.

RRB Recruitment 2025: വരുന്നു റെയിൽവേയിൽ വമ്പൻ അവസരം, ഒഴിവുകൾ 50,000; എവിടെ എങ്ങനെ അപേക്ഷിക്കാം?

Train

Published: 

11 Jul 2025 | 06:53 PM

2025–26 സാമ്പത്തിക വർഷത്തിൽ 50,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇക്കൊല്ലം ഇതുവരെ 9,000-ത്തിലധികം പോർക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) നിയമന ഉത്തരവ് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. 2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ആർആർബി നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽരഹിതരായ ഉദ്യോ​ഗാർത്ഥികൾക്ക് സുരക്ഷിതമായ ജോലി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിവിധ റെയിൽവേ വകുപ്പുകളിലെ ഒഴിവുകൾ നികത്തുക എന്നതാണ് ഉദ്ദേശം. ആനുകൂല്യങ്ങളുള്ള സ്ഥിരമായ സർക്കാർ ജോലി അന്വേഷിക്കുന്ന ഏതൊരു ഉദ്യോ​ഗാർത്ഥിക്കും ഇതൊരു നല്ല അവസരമാണ്.

2024 നവംബർ മുതൽ, ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55,197 ഒഴിവുകളിലേക്കാണ് ആർആർബികൾ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ (സിബിടി) നടത്തിയത്. 2024 മുതൽ 1,08,324 ഒഴിവുകൾ ഉൾക്കൊള്ളുന്ന 12 വിജ്ഞാപനങ്ങൾ ആർആർബി പുറപ്പെടുവിച്ചിട്ടുണ്ട്. ടെക്നിക്കൽ, നോൺ-ടെക്നിക്കൽ, മിനിസ്റ്റീരിയൽ, ലെവൽ-1 തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ഈ ഒഴിവുകളിലേക്കാണ് ഇനി അവസരം വരാനിരിക്കുന്നത്. ഐടിഐ, ഡിപ്ലോമ, ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗ് പോലുള്ള വ്യത്യസ്ത യോഗ്യതകളുള്ള ആളുകൾക്ക് ഇതിലേക്ക് അപേക്ഷിക്കാം.

ആർ‌ആർ‌ബി റിക്രൂട്ട്‌മെന്റിൽ പ്രധാന ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) ആണ്. പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിന് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഇലക്ട്രോണിക് ജാമറുകൾ ഉപയോ​ഗിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

ആർ‌ആർ‌ബി റിക്രൂട്ട്‌മെന്റ് 2025-ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക

ഘട്ടം 1: നിങ്ങളുടെ പ്രാദേശിക തലത്തിലുള്ള ആർ‌ആർ‌ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: അതിൽ നൽകിയിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പും യോഗ്യതാ മാനദണ്ഡങ്ങളും പരിശോധിക്കുക.

ഘട്ടം 3: ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

ഘട്ടം 4: ആവശ്യമായ രേഖകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യുക.

ഘട്ടം 5: വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നതുപോലെ അപേക്ഷാ ഫീസ് അടയ്ക്കുക.

ഘട്ടം 6: ഭാവി ആവശ്യത്തിനായി ഫോം സമർപ്പിച്ച ശേഷം പ്രിൻ്റെടുത്തി സൂക്ഷിക്കാം.

ഔദ്യോഗിക അറിയിപ്പ് ശരിയായി വായിക്കേണ്ടത് പ്രധാനമാണ്. കാരണം അപേക്ഷയിലെ തെറ്റുകൾ നിങ്ങളുടെ അവസരം നഷ്ട്ടപ്പെടുത്തിയേക്കാം. കൂടാതെ, പരീക്ഷാ തീയതികൾക്കും അപ്‌ഡേറ്റുകൾക്കുമായി വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരുക.

 

 

 

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ