RRB Technician Recruitment 2025: റെയില്‍വേയില്‍ ടെക്‌നീഷ്യനാകാം, ആറായിരത്തിലേറെ ഒഴിവുകള്‍, മികച്ച ശമ്പളം

RRB Technician Recruitment 2025 Notification Released: 500 രൂപയാണ് പരീക്ഷാ ഫീസ്. 400 രൂപ പരീക്ഷയ്ക്ക് ശേഷം തിരികെ ലഭിക്കും. എസ്‌സി, എസ്ടി, എക്‌സ് സര്‍വീസ്‌മെന്‍, പിഡബ്ല്യുബിഡി, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മൈനോറിറ്റി, ഇബിസി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. പരീക്ഷയ്ക്ക് ശേഷം ബാങ്ക് ചാര്‍ജ് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കും

RRB Technician Recruitment 2025: റെയില്‍വേയില്‍ ടെക്‌നീഷ്യനാകാം, ആറായിരത്തിലേറെ ഒഴിവുകള്‍, മികച്ച ശമ്പളം

Image for representation purpose

Published: 

07 Jul 2025 12:05 PM

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ടെക്‌നീഷ്യന്‍ കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലും വിവിധ ആര്‍ആര്‍ബികളിലുമായി ആറായിരത്തിലേറെ ഒഴിവുകളുണ്ട്. ജൂലൈ 28 വരെ അപേക്ഷിക്കാം. ജൂലൈ 30 ആണ് ആപ്ലിക്കേഷന്‍ ഫീ നല്‍കേണ്ട അവസാന ദിവസം. മെയ് ഒന്ന് മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ നടത്താം. ടെക്‌നിക്കല്‍ ഗ്രേഡ് 1 സിഗ്നല്‍ വിഭാഗത്തില്‍ 29200 ആണ് പ്രാരംഭ ശമ്പളം. 18 വയസ് മുതല്‍ 33 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 183 ഒഴിവുകളുണ്ട്. ട്രെനിക്കല്‍ ഗ്രേഡ് 3 വിഭാഗത്തില്‍ 19900 ആണ് തുടക്കശമ്പളം. 18-30 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 6055 ഒഴിവുകളുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി 6238 ഒഴിവുകളുണ്ട്.

500 രൂപയാണ് പരീക്ഷാ ഫീസ്. 400 രൂപ പരീക്ഷയ്ക്ക് ശേഷം തിരികെ ലഭിക്കും. എസ്‌സി, എസ്ടി, എക്‌സ് സര്‍വീസ്‌മെന്‍, പിഡബ്ല്യുബിഡി, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മൈനോറിറ്റി, ഇബിസി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. പരീക്ഷയ്ക്ക് ശേഷം ബാങ്ക് ചാര്‍ജ് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കും.

ടെക്‌നീഷ്യന്‍ ഗ്രേഡ് 1 സിഗ്നല്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് 3 ട്രാക്ക് മെഷീന്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് 3 ബ്ലാക്ക്‌സ്മിത്ത്, ടെക്‌നീഷ്യന്‍ ഗ്രേഡ് 3 ബ്രിഡ്ജ്, ടെക്‌നീഷ്യന്‍ ഗ്രേഡ് 3 കാരേജ് ആന്‍ഡ് വാഗണ്‍, ടെക്‌നീഷ്യന്‍ ഗ്രേഡ് 3 ഡീസല്‍ (ഇലക്ട്രിക്കല്‍), ടെക്‌നീഷ്യന്‍ ഗ്രേഡ് 3 ഡീസല്‍ (മെക്കാനിക്കല്‍), ടെക്‌നിക്കല്‍ ഗ്രേഡ് 3 ഇലക്ട്രിക്കല്‍/ടിആര്‍എസ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അവസരം.

മിക്ക തസ്തികകളിലേക്കും മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/എസ്‌സിവിടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഐടിഐ ആവശ്യമാണ്. ടെക്‌നിക്കല്‍ ഗ്രേഡ് 1 സിഗ്നല്‍ വിഭാഗത്തില്‍ ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷനിൽ സയൻസ് ബിരുദമോ അല്ലെങ്കില്‍ അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയോ ആവശ്യമാണ്.

Read Also: Kerala PSC and KDRB Exams: ഇഷ്ടം പോലെ അഡ്മിറ്റ് കാര്‍ഡുകള്‍, ഇത് ഭാവി തീരുമാനിക്കുന്ന പരീക്ഷാക്കാലം

എങ്ങനെ അയയ്ക്കാം?

വിവിധ ആര്‍ആര്‍ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നോട്ടിഫിക്കേഷന്‍ വിജ്ഞാപനവും, അയക്കേണ്ട വിധവും വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം പൂര്‍ണമായി വായിച്ചതിന് ശേഷം അയയ്ക്കുക. rrbthiruvananthapuram.gov.in ആണ് തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ