SSC CGL 2025: കേന്ദ്രമന്ത്രാലയങ്ങളിലടക്കം അവസരം; ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സിജിഎല്‍ വിജ്ഞാപനം ഇന്ന്?

SSC CGL 2025 Notification: ആദ്യ ഘട്ട പരീക്ഷ ഓഗസ്റ്റ് 13-30 തീയതികളില്‍ നടത്താനാണ് തീരുമാനം. മുന്‍വര്‍ഷത്തെ രീതികള്‍ പ്രകാരം വനിതകള്‍, എസ്‌സി, എസ്ടി, എക്സ് സർവീസ്‌മെന്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസുണ്ടായേക്കില്ല. മറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 രൂപയാകും ഫീസ്

SSC CGL 2025: കേന്ദ്രമന്ത്രാലയങ്ങളിലടക്കം അവസരം; ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സിജിഎല്‍ വിജ്ഞാപനം ഇന്ന്?

SSC

Published: 

09 Jun 2025 14:14 PM

മ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇന്ന് പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ എസ്എസ്‌സി കലണ്ടര്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കാനാണ് സാധ്യത. വിജ്ഞാപനം പുറത്തിറങ്ങിയതിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (ssc.gov.in) അപേക്ഷിക്കാനാകും. ഏതൊക്കെ തസ്തികയിലാണ് നിയമനങ്ങള്‍, ഒഴിവുകള്‍ എത്ര, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ടാകും.

പരീക്ഷാ കലണ്ടര്‍ പ്രകാരം ജൂലൈ നാലു വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയയ്ക്കാന്‍ സമയം അനുവദിച്ചേക്കും. ആദ്യ ഘട്ട പരീക്ഷ ഓഗസ്റ്റ് 13-30 തീയതികളില്‍ നടത്താനാണ് തീരുമാനം. മുന്‍വര്‍ഷത്തെ രീതികള്‍ പ്രകാരം വനിതകള്‍, എസ്‌സി, എസ്ടി, എക്സ് സർവീസ്‌മെന്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസുണ്ടായേക്കില്ല. മറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 രൂപയാകും ഫീസ്.

Read Also: KEAM Rank List 2025: എഞ്ചിനീയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് ജൂണ്‍ 10നോ? സാധ്യതകള്‍ ഇങ്ങനെ

സിജിഎൽ പരീക്ഷയിലൂടെ വിവിധ സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കും. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്, ഇൻകം ടാക്സ്, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് തുടങ്ങിയ വിവിധ വകുപ്പുകൾ), ടാക്സ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും