2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’. മികച്ച ചിത്രം , മികച്ച സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ പ്രധാന വിഭാഗങ്ങളിൽ ഈ സിനിമകൾ മത്സരിക്കുന്നുണ്ട്.

Oscar
98ാമത് ഓസ്കാർ നാമനിർദ്ദേശത്തിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ. വിദേശഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹോംബൗണ്ട് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചില്ല. അതേസമയം നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’. മികച്ച ചിത്രം , മികച്ച സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ പ്രധാന വിഭാഗങ്ങളിൽ ഈ സിനിമകൾ മത്സരിക്കുന്നുണ്ട്.
ബ്രസീലിയൻ ചിത്രം ദ സീക്രട്ട് ഏജന്റ്, ഫ്രാൻസിൽ നിന്നുള്ള ഇറ്റ് വോസ് ഏൻ ആക്സിഡന്റ്, നോർവെ ചിത്രം സെന്റിമെന്റൽ വാല്യു, ട്യുണീഷ്യൻ ചിത്രം ദ വോയ്സ് ഓഫ് ഹിന്ദ് രജബ് എന്നിവ മികച്ച വിദേശ ഭാഷാ സിനിമ വിഭാഗത്തിൽ നോമിനേഷനിലുണ്ട്. കഴിഞ്ഞ 25 വർഷമായി ഇന്ത്യൻ സിനിമയ്ക്ക് മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ഓസ്കാർ എൻട്രി ലഭിച്ചിട്ടില്ല. ലഗാൻ ആണ് ഈ വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച അവസാന ഇന്ത്യൻ സിനിമ.
Also Read:വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
യോവക്കീം ട്രയർ സംവിധാനം ചെയ്ത നോർവെ ചിത്രം സെന്റിമെന്റൽ വാല്യു ഒൻപത് നോമിനേഷനുകളുമായി ഹോളിവുഡ് ചിത്രങ്ങൾക്കപ്പം ശക്തമായി മത്സര രംഗത്തുണ്ട്. തിമൊത്തി ഷാലമിയും ലിയനാർഡോ കാപ്രിയോയും തമ്മിലാകും മികച്ച നടനാകാനുള്ള പ്രധാന പോരാട്ടം. ഈ വർഷം മുതൽ കാസ്റ്റിങ് എന്നരു വിഭാഗം കൂടി ഓസ്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.